എന്റെ പുതിയ സിനിമയിലൂടെ ഞാൻ ചെയ്ത എല്ലാ ‘സിനിമാ പാപങ്ങളും’ കഴുകിക്കളയും; രാം ഗോപാല്‍ വര്‍മ്മ

എന്റെ പുതിയ സിനിമയിലൂടെ ഞാൻ ചെയ്ത എല്ലാ ‘സിനിമാ പാപങ്ങളും’ കഴുകിക്കളയുമെന്ന് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ട്, എക്സിലാണ് തന്‍റെ വിവരം പങ്കുവച്ചത്. തന്‍റെ ചിത്രം ഗംഭീരമായ സൃഷ്ടിയാകുമെന്നും രാം ഗോപാല്‍ വര്‍മ്മ അവകാശപ്പെട്ടു. ഇന്ത്യയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുന്ന ഒരു ഭീകര ക്രിമിനൽ സംഘടനയുടെ ഉദയമാണ് തന്‍റെ ഈ സിനിമയെന്ന് വർമ്മ പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ചെയ്ത സിനിമ പാപങ്ങള്‍ എല്ലാം കഴുകി കളയുന്ന സിനിമയായിരിക്കും ‘സിന്‍റിക്കേറ്റ്’ എന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു. സത്യ, രംഗീല തുടങ്ങിയ സിനിമകളുടെ വിജയം തന്നെ അഹങ്കാരിയാക്കിയെന്നും അത് തന്‍റെ സർഗ്ഗാത്മതയില്‍ ശ്രദ്ധ നഷ്‌ടപ്പെടാൻ ഇടയാക്കിയതെങ്ങനെയെന്നും രാം ഗോപാല്‍ വര്‍മ്മ നേരത്തെ പറഞ്ഞിരുന്നു.

”മാഫിയ ഗ്യാങ്ങുകകൾ ഇന്ത്യയ്ക്ക് ഭീഷണിയായിരുന്നെങ്കിൽ, ഇന്നത്തെ യഥാർത്ഥ അപകടം വിവിധ ആളുകളെ ഉൾക്കൊള്ളുന്ന ശക്തമായ സിൻഡിക്കേറ്റിന്‍റെ രൂപീകരണമാണ്. രാഷ്ട്രീയ ശക്തികള്‍, നിയമപാലകർ, അതിസമ്പന്നരായ ബിസിനസുകാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ ഭാഗക്കാര്‍ ഇതില്‍പ്പെടുന്നു. ഇന്ന് രാജ്യത്ത് നടക്കുന്ന തീവ്രമായ ധ്രുവീകരണം എങ്ങനെയാണ് ഇത്തരമൊരു അപകടകരമായ സംഘം ഉയർന്നുവരാൻ പാകമാകുന്നതെന്ന് സിന്‌ഡിക്കേറ്റ് സിനിമ പറയും” – രാം ഗോപാല്‍ വര്‍മ്മ പോസ്റ്റില്‍ പറയുന്നു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി