ഉഗ്ര ശബ്ദത്തിൽ നിലം പതിച്ചത് മേൽപ്പാലത്തിലെ 4 ഗർഡറുകൾ; ആലപ്പുഴയിൽ ഒഴിവായത് വൻ അപകടം

ആലപ്പുഴയിൽ ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന ബൈപാസ്‌ മേൽപ്പാലത്തിൻ്റെ ഗർഡറുകൾ തകർന്നുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. അപകടം നടക്കുന്ന സമയത്ത് ഒരാൾ ഓടിപോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വലിയ ശബ്ദത്തോടുകൂടി ഗർഡറുകൾ നിലത്ത് പതിക്കുകയായിരുന്നു. പില്ലർ 13,14,15,16 എന്നിവയാണ് നിലംപതിച്ചത്. നിർമ്മാണത്തൊഴിലാളികൾ താമസിച്ചിരുന്ന ഒരു ഷെഡിന്റെ മുകളിലായി ഗർഡർ വീണിട്ടുണ്ട്. തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപ്പാലത്തിൻ്റെ 4 കൂറ്റൻ ഗർഡറാണ് ഇന്നു രാവിലെ 11മണിയോടെ തകർന്നു വീണത്. അപകടത്തിൽ സമീപത്തുള്ള വീടുകളിൽ വിള്ളൽ വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിൻ്റെ വടക്കുവശം നിർമ്മാണത്തിലിരുന്ന പുതിയ ബൈപ്പാസ്‌ പാലത്തിൻ്റെ ഗർഡറുകളാണ്‌ പൊളിഞ്ഞുവീണത്‌. ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്.

പൊലീസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എപ്പോഴും ആളുകൾ സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ബീച്ച് പാത കൂടിയാണിത്. ആലപ്പുഴ കളർകോട് മുതൽ കൊമ്മാടി വരെയുള്ള ഭാഗത്താണ് നിലവിലുള്ള ബൈപ്പാസിന് സമാന്തരമായി പുതിയ മേൽപ്പാലം നിർമ്മിക്കുന്നത്.

അതേസമയം, സംഭവശേഷം ദേശീയപാത അതോറിറ്റി പ്രോജക്ട് മാനേജർ സ്ഥലം സന്ദർശിച്ചു. കേരളത്തിൽ ദേശീയപാതയിൽ എല്ലായിടത്തും ഇതേ രീതിയിലാണ് പാലങ്ങൾ പണിയുന്നതെന്നും വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രോജക്ട് മാനേജർ വ്യക്തമാക്കി.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്