ഇഡിക്ക് നേരെ സിപിഐഎം ആക്രമണം, 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ലെന്ന് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്. സംഭവിച്ചത് വൈകാരികമായ സംഭവങ്ങൾ. അക്രമത്തെ ന്യായീകരിക്കില്ല. പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല.

ഞങ്ങൾക്ക് വേണമെങ്കിൽ മുൻപേ വീട്ടിലേക്ക് ഇരച്ചു കയറാമായിരുന്നു. അതൊന്നും ഞങ്ങൾ ചെയ്തില്ലല്ലോ. പ്രവർത്തകർക്ക് വൈകാരിക പ്രശ്നം ഉണ്ടായി. പൊലീസുമായി 101 ശതമാനവും സഹകരിക്കും. ഒറ്റപ്പെട്ട സംഭവം ഉണ്ടായാൽ അതിനെതിരെ നടപടി എടുക്കുമെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

നേതാക്കൾ പ്രവർത്തകരെ സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. കേന്ദ്ര ഏജൻസികളെ ആയുധവത്കരിക്കുന്നു എന്ന് പറഞ്ഞത് സുപ്രീം കോടതി. അതിനെതിരെ പ്രതിഷേധിക്കണ്ടേ. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോ കോണ്ഗ്രസുകാർ പ്രതിഷേധിക്കില്ലേ. റെയ്ഡിന് പിന്നിൽ നടന്ന ഒളിച്ചു കളി ഞങ്ങളാരും ഒരു കാര്യത്തിലും നടത്തിയിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഐഎം നിലപാട്. പാര്‍ട്ടി ഓഫീസിനുള്ളിൽ പൊലീസ് കയറാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കാൻ സിപിഐഎം നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. പൊലീസ് പിൻമാറണമെന്നും സിപിഐഎം ആവശ്യപ്പെടുന്നു.

Related Posts

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ
  • July 23, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. തിരുവനന്തപുരം തൃശൂർ കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി…

Continue reading
‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി
  • July 23, 2026

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. നീറ്റിനെ കുറിച്ച് അറിവില്ലാത്തവരാണ് പ്രതിഷേധിക്കുന്നത്. സമരത്തില്‍ വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ മറ്റ് താല്‍പര്യങ്ങളുമായുള്ള മറ്റുചിലരാണെന്ന് മേജര്‍ രവി പറയുന്നു.മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ