‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാള്‍

പിണറായി വിജയന് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാതിക്ക് പിന്നാലെയാണ് റെയ്‌ഡെന്നും കോണ്‍ഗ്രസ് – ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പിണറായി വിജയനെതിരെ രാഷ്ട്രീയ വേട്ടയാടലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പ്രതികരിച്ചു. ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില നല്‍കുന്നില്ല. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കം – അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പിന്തുണയുമായി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സ്റ്റാലിനും രംഗത്തെത്തിയിരുന്നു. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിന്‍ കുറിച്ചു.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM