സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരും: കാലവർഷം ഉടൻ എത്തില്ല

സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൺസൂൺ കാറ്റ് ദുർബലമായതിനാൽ കാലവർഷം ഉടൻ എത്തില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതാണ് മഴ ശക്തമാകാൻ കാരണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Posts

ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസ്; പ്രതികള്‍ക്കെതിരെ ഗൂഢാലോചനാവകുപ്പ് ചുമത്തും
  • October 29, 2026

കോഴിക്കോട്: ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസില്‍ പ്രതികള്‍ക്കെതിരെ ഗൂഢാലോചനാവകുപ്പ് ചുമത്തും. രണ്ടു പേരെ കൂടി കേസില്‍ പ്രതി ചേര്‍ക്കും. ഖത്തറിലെ ഖമറുദ്ദീനെയും പയ്യോളിയിലെ റൊട്ടാന റസാഖിനെയുമാണ് കേസില്‍ പ്രതി ചേര്‍ക്കുക. അഞ്ച് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബോംബെ ഷാജി ,…

Continue reading
പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്: വിശദീകരണവുമായി ജഡ്ജ്
  • October 29, 2026

എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോയതില്‍ കോടതിക്ക് വിശദീകരണം നല്‍കി അഡീഷണല്‍ സെഷന്‍സ് ജഡ്ജ്. പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാനാണ് ജില്ലാ ജഡ്ജിയുടെ അനുമതി വേണ്ടതെന്നും ജഡ്ജിയുടെ വിശദീകരണം. തനിക്കെതിരെ…

Continue reading

You Missed

നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍

നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍

ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസ്; പ്രതികള്‍ക്കെതിരെ ഗൂഢാലോചനാവകുപ്പ് ചുമത്തും

ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസ്; പ്രതികള്‍ക്കെതിരെ ഗൂഢാലോചനാവകുപ്പ് ചുമത്തും

പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്: വിശദീകരണവുമായി ജഡ്ജ്

പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്: വിശദീകരണവുമായി ജഡ്ജ്

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം: ഇന്ന് ഒമ്പതാം മാസത്തിലേക്ക്

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം: ഇന്ന് ഒമ്പതാം മാസത്തിലേക്ക്

കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം; തെളിഞ്ഞത് എല്ല് പരിശോധനയില്‍

കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം; തെളിഞ്ഞത് എല്ല് പരിശോധനയില്‍

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍