ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്, വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും: കെ കെ ശൈലജ


നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ശക്തനായ സ്ഥാനാർത്ഥിയാണ് എം സ്വരാജെന്ന് കെ കെ ശൈലജ. മുഖ്യമന്ത്രിയുടെ പരിപാടിയിൽ വലിയ ജനപിന്തുണ ഉണ്ടായിരുന്നു. അൻവർ ഒരു ഭീഷണിയല്ല.സ്വരാജിന് അനുകൂലമായി കക്ഷി രാഷ്ട്രീയ ഭേദമെന്യേ വലിയ മുന്നേറ്റമുണ്ട്.

ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്.വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും.നവ കേരള സദസ്സുമായി ബന്ധപ്പെട്ട അൻവറിന്റെ ആരോപണത്തിൽ ഭയമില്ല. കൃത്യമായ കണക്കുകളോടെ സർക്കാർ നടത്തിയ പരിപാടിയാണ്. തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കട്ടെയെന്നും ശൈലജ പറഞ്ഞു.

മഹാരാഷ്ട്രയ്ക്ക് വിദേശ ഫണ്ട് വാങ്ങാൻ അനുമതി നൽകിയതിൽ ബിജെപി സ്വജനപക്ഷപാതം കാണിക്കുന്നു. കടുത്ത വിവേചനമാണ് കേന്ദ്രം കാണിക്കുന്നത്. സംസ്ഥാനങ്ങളെ ദുർബലം ആക്കിക്കൊണ്ട് കേന്ദ്രസർക്കാറിന് നിലനിൽക്കാനാവില്ല. പ്രളയ സമയത്ത് കേന്ദ്രം സഹായം ചെയ്തില്ല. സഹായത്തിന് എത്തിയ നേവി ഹെലികോപ്റ്റർ പോലും പണം ചോദിച്ചു.

പണം വാഗ്ദാനം ചെയ്തവരിൽ നിന്ന് വാങ്ങാൻ അനുവദിച്ചില്ല.പണം വാങ്ങാൻ അനുവദിച്ചങ്കിൽ നഷ്ടപ്പെട്ട പല സ്ഥലങ്ങളും വീണ്ടെടുക്കുവാൻ ആകുമായിരുന്നു. കേന്ദ്രത്തിന്റെ നിർദയ സമീപനമാണ് കേരളത്തോട് കാട്ടിയത്. പലരുടെയും സംഭാവനകളിലൂടെ കേരളം അതിനെ ശക്തമായി നേരിട്ടു.

വയനാട്ടിലും സമാനമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഗവൺമെന്റിന് ധാരാളം മിഷനറീസ് ഉണ്ട്. അത്തരം ന്യായങ്ങൾ ഇതിൽ പറയേണ്ടതല്ല. സിഎം ഡിആർഎഫ് എഫ് സി ആർ ഐ രജിസ്ട്രേഷൻ വേണമെങ്കിൽ അത് പറയണമായിരുന്നു. ഇത് തികഞ്ഞ പക്ഷപാതമാണ്. കേന്ദ്രം കേരളത്തോട് ചെയ്തത് വലിയ ക്രൂരതയാണെന്നും കെ കെ ശൈലജ വിമർശിച്ചു

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്