അസീം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കി, പാകിസ്താനെ പ്രശംസിച്ചു

പാകിസ്താൻ സൈനിക മേധാവി അസീം മുനീറിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നുരുക്കിയതിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ തികഞ്ഞ പരാജയമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

എസ് ജയശങ്കർ എന്ന വായാടി ബ്യൂറോക്രാറ്റിനെ വിദേശ മന്ത്രിയാക്കി ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ മുഴുവൻ താറുമാറാക്കിയിരിക്കുകയാണ് ഇപ്പോളെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. പരമ്പരാഗതമായി ഇന്ത്യയോടൊപ്പം നിന്നിരുന്ന റഷ്യയ്ക്ക് പോലും മനംമാറ്റം വന്നിരിക്കുന്നു. ഒരു വിഷയത്തിലും കൃത്യമായ നിലപാടില്ല. അയൽ രാജ്യങ്ങൾ മുഴുവൻ ശത്രുക്കളായി.

അമേരിക്കയുടെ പുതിയ നയം മാറ്റത്തിന് പുറകിൽ സംഭവിച്ച പരാജയ കാരണങ്ങൾ വിശകലനം ചെയ്യണം. അതിന് രാജ്യത്തെ പ്രതിപക്ഷത്തെ ഉൾപ്പെടെ വിശ്വാസത്തിലെടുക്കണം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി വിലകുറഞ്ഞ രാഷ്ട്രീയമല്ല കളിച്ചതെന്നും സന്ദീപ് വാര്യർ ചോദിച്ചു.

പാകിസ്താനെ തകർക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ വിദേശ നയം വെച്ചല്ല രാജ്യത്തിനകത്ത് രാഷ്ട്രീയം കളിക്കേണ്ടത് നരേന്ദ്രമോദി ഇനിയെങ്കിലും മനസ്സിലാക്കണം. ഇന്ത്യയാണ് പ്രധാനം. ഇന്ത്യയുടെ താൽപര്യങ്ങളാണ് പ്രധാനം. രാഷ്ട്രീയം രണ്ടാമതേയുള്ളൂ. അത് നരേന്ദ്രമോദി മനസ്സിലാക്കണം. അന്ധ മോദി ഭക്തരും മനസ്സിലാക്കണമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ചിന്താശേഷി പണയം വെച്ചിട്ടില്ലാത്ത ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് മനസ്സിലാവാൻ വേണ്ടിയാണ് എഴുതുന്നത്.
ഇന്നലെ പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നുരുക്കി. ഈ വാർത്ത നമ്മൾ എത്ര പേർ അറിഞ്ഞു ? . വിരുന്നൊരുക്കുക മാത്രമല്ല തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ അമേരിക്കയുടെ പങ്കാളി എന്ന് പാക്കിസ്ഥാനെ പ്രശംസിക്കുക കൂടി ചെയ്തു ട്രംപ്.
ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ തികഞ്ഞ പരാജയമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രി എന്ന നിലയ്ക്ക് സുഷമാ സ്വരാജിനെ പ്രവർത്തിക്കാൻ പോലും അനുവദിക്കാത്ത ഏകാധിപത്യ സ്വഭാവം നരേന്ദ്രമോദി കാണിച്ചിരുന്നെങ്കിൽ എസ് ജയശങ്കർ എന്ന വായാടി ബ്യൂറോക്രാറ്റിനെ വിദേശ മന്ത്രിയാക്കി ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ മുഴുവൻ താറുമാറാക്കിയിരിക്കുകയാണ് ഇപ്പോൾ. പരമ്പരാഗതമായി ഇന്ത്യയോടൊപ്പം നിന്നിരുന്ന റഷ്യയ്ക്ക് പോലും മനംമാറ്റം വന്നിരിക്കുന്നു. ഒരു വിഷയത്തിലും കൃത്യമായ നിലപാടില്ല. അയൽ രാജ്യങ്ങൾ മുഴുവൻ ശത്രുക്കളായി.

മുംബൈ ഭീകരാക്രമണത്തിനുശേഷം തിരിച്ചടിച്ചില്ല എന്ന് വിലപിക്കുന്നവർ മനസ്സിലാക്കേണ്ടത് പാക്കിസ്ഥാന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടി മുംബൈ ഭീകരാക്രമണത്തിനുശേഷം അവർ നയതന്ത്രപരമായി ലോകത്ത് ഒറ്റപ്പെട്ടതാണ്. പാക്കിസ്ഥാനെതിരെ തെളിവുകൾ ഉള്ള ഡോസിയറുമായി ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ലോക രാഷ്ട്രത്തലവന്മാരെ കണ്ടു. അവരെ ബോധ്യപ്പെടുത്തി. വൈറ്റ് ഹൗസിന്റെ ഏഴയലത്ത് പോലും പാക്കിസ്ഥാനികളെ അടുപ്പിക്കാതായി.
അന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉണ്ടാക്കിയ നയതന്ത്ര വിജയത്തിൻറെ കടക്കലാണ് നരേന്ദ്രമോദി സർക്കാർ ഇപ്പോൾ കത്തിവെച്ചിരിക്കുന്നത്. വിദേശ നയമെന്നാൽ വായച്ചപ്പടാച്ചി അല്ല എന്ന് ഇനിയെങ്കിലും നരേന്ദ്രമോദിയും കൂട്ടരും മനസ്സിലാക്കണം.
അമേരിക്കയുടെ പുതിയ നയം മാറ്റത്തിന് പുറകിൽ സംഭവിച്ച പരാജയ കാരണങ്ങൾ വിശകലനം ചെയ്യണം. അതിന് രാജ്യത്തെ പ്രതിപക്ഷത്തെ ഉൾപ്പെടെ വിശ്വാസത്തിലെടുക്കണം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി വിലകുറഞ്ഞ രാഷ്ട്രീയമല്ല കളിച്ചത് ? പാക്കിസ്ഥാനെ തകർക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ വിദേശ നയം വെച്ചല്ല രാജ്യത്തിനകത്ത് രാഷ്ട്രീയം കളിക്കേണ്ടത് ഇന്ന് നരേന്ദ്രമോദി ഇനിയെങ്കിലും മനസ്സിലാക്കണം.
ഇന്ത്യയാണ് പ്രധാനം. ഇന്ത്യയുടെ താൽപര്യങ്ങളാണ് പ്രധാനം. രാഷ്ട്രീയം രണ്ടാമതേയുള്ളൂ. അത് നരേന്ദ്രമോദി മനസ്സിലാക്കണം. അന്ധ മോദി ഭക്തരും മനസ്സിലാക്കണം.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

‘2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി

‘2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്