‘അടിസ്ഥാന ആവശ്യങ്ങള്‍ക്കെതിരെ പൊരുതിയവരെ പാക് സൈന്യം കൊന്നു’; ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ അടിസ്ഥാന അവകാശങ്ങള്‍ക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തി എന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താന്‍ തുടരുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ തുറന്നടിച്ചു. പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. (India flags grave human rights violations against pakistan in UN)

12 പേരുടെ മരണത്തിനും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭത്തിലാണ് ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ഇന്ത്യ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയത്. പാകിസ്താന്റെ ഗുരുതരമായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന് ഇന്ത്യയുടെ യുഎന്‍ മിഷനിലെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദന്‍ പറഞ്ഞു

അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പ്രതിഷേധിച്ച സാധാരണക്കാരെയാണ് പാക് സൈന്യം കൊലപ്പെടുത്തിയത്. മേഖലയിലെ പാകിസ്താന്‍ സൈന്യത്തിന്റെ അധിനിവേശം, അടിച്ചമര്‍ത്തല്‍, ചൂഷണം എന്നിവയ്‌ക്കെതിരെ ആയിരുന്നു അവിടുത്തെ സാധാരണക്കാര്‍ പ്രതിഷേധം നടത്തിയത്. പാകിസ്ഥാന്റെ ഇരട്ടത്താപ്പിനും കാപട്യത്തിനും ഐക്യരാഷ്ട്രസഭയുടെ സമയവും ശ്രദ്ധയും അര്‍ഹിക്കുന്നില്ല എന്നും ഇന്ത്യ വിമര്‍ശിച്ചു. ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ നിന്ദ്യമായ ആരോപണങ്ങളും നുണകളും സത്യത്തെ മറയ്ക്കില്ല എന്നും ഇന്ത്യ തുറന്നടിച്ചു. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകം ആണെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ആവര്‍ത്തിച്ചു.

Related Posts

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി
  • July 2, 2026

സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും…

Continue reading
പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ
  • July 2, 2026

മദ്യപിച്ചു വാഹനം ഓടിച്ചു, യൂട്യൂബർ പൊലീസ് പിടിയിൽ. കാസർഗോഡ് പെരുമ്പള സ്വദേശിനി ധന്യക്കെതിരെ കുമ്പള പൊലീസ് ആണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുംവിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്ഐആർ.`ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ സജീവമാണ് യുവതി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

‘വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്, എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി

‘വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്, എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി