
സാദിഖലി തങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ലീഗ് നേതൃത്വം മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കുയുള്ള വിശദീകരണമാണ് നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് ആണ് എന്നര്‍ത്ഥം. അദ്ദേഹത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അതിന്റെ അപ്പുറം കടന്ന് ലീഗില്‍ തന്നെ വലിയ പ്രസക്തി ഒന്നും ലഭിക്കാത്ത ആളുകള്‍ സാദിഖലിയെ കുറിച്ച് പറഞ്ഞാല്‍ വിവരമറിയും എന്നുള്‍പ്പടെ പ്രതികരിക്കുന്നു. എന്തും പറയാന്‍ യാതൊരു ഉളുപ്പുമില്ലാത്ത പ്രചാരണ കോലാഹലമാണ് ചിലര്‍ നടത്തുന്നത് – എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
സന്ദീപ് വാര്യര്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സന്ദീപ് വാര്യര്‍ ഇതുവരെ RSS ബന്ധം ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ബന്ധം ഉപേക്ഷിച്ചുവെന്ന് മാത്രമാണ് പറഞ്ഞത്. സന്ദീപ് വര്‍ഗീയ പ്രചരണം നടത്തിയ ആള്‍ എന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.