സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി, ഷാറൂഖ് ഖാനനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെത് എന്ന പേരിലാണ് ഭീഷണി. ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. വര്‍ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സല്‍മാനെയും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെയും പ്രതിപാദിക്കുന്ന ഗാനം പുറത്ത് വന്നിരുന്നു. ഈ ഗാന രചയിതാവിനെയും വധിക്കും എന്നാണ് ഭീഷണി.

അതേസമയം, ഷാറൂഖ് ഖാനനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ ഒരു അഭിഭാഷകനെ പിടികൂടി. തന്റെ മൊബൈല്‍ മോഷണം പോയിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കി.

മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികള്‍ തങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ ഷാറുഖ് ഖാനെ തങ്ങള്‍ ഉപദ്രവിക്കുമെന്ന തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍കോള്‍ ലഭിച്ചത് ഛത്തീസ്ഗഢില്‍ നിന്നാണ് എന്ന് പൊലീസ് കണ്ടെത്തി. ഫൈസാന്‍ഖാന്‍ എന്നയാളുടെ പേരിലുള്ള ഫോണ്‍ ഉപയോഗിച്ചാണ് അജ്ഞാതര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍കോള്‍ ചെയ്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Related Posts

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ
  • January 10, 2026

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു. 2025 സെപ്തംബർ 27നായിരുന്നു…

Continue reading
‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാ അത്തെ ഇസ്ലാമി വിവാദത്തിൽ എ. കെ. ബാലൻ
  • January 10, 2026

ജമാ ആത്തെ ഇസ്ലാമി- മാറാട് പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് താൻ എന്ന് വരുത്താനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമമെന്നും എ കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നടിയെ ആക്രമിച്ച കേസ്; പ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീൽ പരിഗണിക്കാൻ മാറ്റി

നടിയെ ആക്രമിച്ച കേസ്; പ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീൽ പരിഗണിക്കാൻ മാറ്റി

‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ

‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ

വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

ട്രോളേറ്റു വാങ്ങി നീരൂപകൻ ഭരദ്വാജ് രംഗന്റെ പ്രതീക്ഷയുള്ള സിനിമകളുടെ ലിസ്റ്റ്

ട്രോളേറ്റു വാങ്ങി നീരൂപകൻ ഭരദ്വാജ് രംഗന്റെ പ്രതീക്ഷയുള്ള സിനിമകളുടെ ലിസ്റ്റ്

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ

‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ