സഞ്ജയ് ദത്തിന്റെ ഡയലോഗിന് വിസിലടിച്ച് ദളപതി വിജയ്; ‘ലിയോ’യുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ വിജയ് ചിത്രം ലിയോയുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. തിയറ്ററിൽ ആരാധകർ ആഘോഷമാക്കിയ സ്റ്റണ്ട് സീക്വൻസുകളുടെയും CGI ഉപയോഗിച്ചു സൃഷ്ട്ടിച്ച കഴുതപ്പുലിയുമായുള്ള ആക്ഷൻ സീനിന്റെയും BEHIND THE SCENES ഫുട്ടേജുകൾ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തമിഴിൽ ഡയലോഗ് പറയുന്ന സഞ്ജയ് ദത്തിനെ വിസിലടിച്ച് പ്രോത്സാഹിപ്പിച്ചും, മാത്യു തോമസിന്റെ കൂടെ ബാഡ്മിന്റൺ കളിച്ചും ക്രൂവിന്റെ കൂടെ ക്രിക്കറ്റ് കളിച്ചും നടക്കുന്ന വിജയുടെ ദൃശ്യങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. സോണി മ്യൂസിക് സൗത്ത് ചാനലിലൂടെ ‘ദി ലിയോ ക്രോണിക്കൽസ്’ എന്ന പേരിൽ റിലീസ് ചെയ്ത 8 മിനുട്ടിനടുത്ത് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 3 മില്യൺ ആളുകൾ കണ്ടിട്ടുണ്ട്. മാത്രവുമല്ല യുട്യൂബ് ട്രെൻഡിങ്ങിൽ വീഡിയോ മൂന്നാം സ്ഥാനത്താണ്.

2023 ഒക്ടോബർ 19 നാണ് വിജയ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. ആക്ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേർത്ത ചിത്രം അന്ന് വരെ കണ്ട വിജയ് സിനിമകളെ പൊളിച്ചെഴുതുന്ന കളക്ഷനാണ് ബോക്‌സ് ഓഫീസിൽ നേടിയത്. വിജയ് തൃഷ കോംബോയ്ക്ക് പുറമെ മലയാളിതാരം മാത്യു തോമസും സംവിധായകന്മാരായ ഗൗതം മേനോനും മിഷ്‌കിനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 600 കോടിക്കടുത്തായിരുന്നു ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്