സംസ്ഥാനം മാലിന്യമുക്തമാക്കാൻ ജനകീയ പങ്കാളിത്തമുള്ള ഇടപെടൽ അനിവാര്യം: മുഖ്യമന്ത്രി

മാലിന്യ നിർമ്മാർജ്ജനത്തിൽ പതിയ ശീലങ്ങളും രീതികളും അവലംബിച്ചു കൊണ്ട് സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരുടെ സഹകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കര എൽ ഐ സി അങ്കണത്തിൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസ്ഥലങ്ങൾ മലിനമാക്കുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്കിടയിൽ ഇനിയും വർധിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ കൂടിവരുന്ന ജനസാന്ദ്രത മാലിന്യനിർമ്മാർജ്ജനത്തിലും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. മാലിന്യം കുമിഞ്ഞു കൂടുന്നത് അതാത് പ്രദേശത്തെ വായുവും വെള്ളവും മലിനമാകാൻ ഇടയാക്കും. ശുദ്ധമായ ഭക്ഷണവും വായുവും വെള്ളവും കിട്ടാത്ത അവസ്ഥ ഇതിലൂടെയുണ്ടാകും.

ഈ സാഹചര്യത്തിൽ പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം ആരോഗ്യകരമായ ജീവിതത്തിന് തന്നെ വെല്ലുവിളിയാണ്. ജലാശയങ്ങളിലെ മാലിന്യനിക്ഷേപം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. ജൈവവും അജൈവവുമായ മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികളുണ്ടാകണം. ഈ വസ്തുത ഉൾക്കൊണ്ടു കൊണ്ട് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ ശുചീകരണ പരിപാടികൾ നടപ്പാക്കുകയാണ്.

ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് അടുത്ത വർഷം മാർച്ച് 30ന് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ അസാനിക്കുന്ന ക്യാമ്പയിനാണ് ഇപ്പോൾ തുടക്കമാകുന്നത്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, തൊഴിലാളി സംഘടനാ പ്രവർത്തകർ, കർഷക സംഘടനാ പ്രവർത്തകർ, വിദ്യാർഥി സംഘടനകൾ, തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ പിന്തുണ ഇക്കാര്യത്തിലുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Posts

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്
  • January 17, 2025

ദിലീപുമായി താരതമ്യം ചെയ്യപ്പെടുന്നതിനോട് തനിക്ക് താല്പര്യമില്ല എന്ന് ബേസിൽ ജോസഫ്. ബേസിൽ ജോസഫ്,സൗബിൻ ഷാഹിർ,ചെമ്പൻ വിനോദ്,ചാന്ദിനി ശ്രീധരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രാവിന്കൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് നടത്തിയ പ്രെസ്സ്മീറ്റിൽ ആണ് നടന്റെ…

Continue reading
ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’
  • January 17, 2025

2025ൻ്റെ തുടക്കത്തിൽ തന്നെ ഒരു ഗംഭീര വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

‘ബറോസ്’ ഇനി ഒടിടിയിലേക്ക്

‘ബറോസ്’ ഇനി ഒടിടിയിലേക്ക്

അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി