വഖഫ് ബില്ലിന്മേലുള്ള ജെപിസി യോഗം: ചർച്ചയ്ക്കിടെ TMC-BJP എംപിമാർ തമ്മിൽ തർക്കം

വഖഫ് ബില്ല് പരിഗണിക്കുന്ന പാർലമെന്ററി സംയുക്തയോഗത്തിൽ കയ്യാങ്കളി. ചർച്ചയ്ക്കിടെ ടി എം സി എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മിലായിരുന്നു തർക്കം. തർക്കത്തിനിടെ ഗ്ലാസ് വാട്ടർ ബോട്ടിൽ എടുത്ത് കല്യാൺ ബാനർജീ മേശയിൽ ഇടിച്ചു. അത് ഉടഞ്ഞ് കല്യാൺ ബാനർജിയുടെ കൈക്ക് പരുക്കേൽക്കുകയും ചെയ്തു.

കൈവിരളിനാണ് പരുക്കേറ്റത്. തർക്കത്തിന് ശേഷം വീണ്ടും യോഗം പുനരാരംഭിച്ചു. കല്യാൺ ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റതിനെ തുടർന്ന് പ്രഥമശുശ്രൂഷ നൽകിയശേഷം യോ​ഗം വീണ്ടും ആരംഭിച്ചത്. പിന്നീട് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും എഎപി നേതാവ് സഞ്ജയ് സിംഗും ചേർന്ന് അദ്ദേഹത്തെ മീറ്റിംഗ് റൂമിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.

വഖഫ് ബിൽ സംബന്ധിച്ച് പാർലമെന്ററി സംയുക്ത സമിതി ഡൽഹിയിലെ പാർലമെൻ്റ് അനെക്സ് മന്ദിരത്തിലാണ് യോഗം ചേർന്നത്. വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് എംപിമാരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനായാണ് ഇന്ന് ‍സമിതി യോ​ഗം ചേർന്നത്. വഖഫ് നിയമം പരിഷ്കരിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്. ബില്ലുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ക്ഷണിച്ച് സമിതി തിങ്കളാഴ്ച യോഗം ചേർന്നിരുന്നു.

Related Posts

മുൻ സർക്കാർ പണം വാങ്ങി; പി എം ശ്രീയില്‍ കേരളം പങ്കാളിയാണ്, മുഖ്യമന്ത്രി വി ഡി സതീശൻ
  • June 17, 2026

പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടത് കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.99 കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിരിക്കുന്നത്. തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.…

Continue reading
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
  • June 17, 2026

തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മുത്തശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നേരത്തെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനെ കേസില്‍ കക്ഷിചേര്‍ത്തു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബെഞ്ചാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി

‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി