മാലിന്യമെടുക്കാന്‍ ചെന്നപ്പോള്‍ പട്ടിയെ വിട്ട് കടിപ്പിച്ചു, തന്റെ വളര്‍ത്തുനായയെ ‘പട്ടി’യെന്ന് വിളിച്ചതിന് വീട്ടുടമയും ആക്രമിക്കാന്‍ ശ്രമിച്ചു; പരാതിയുമായി ഹരിതകര്‍മ സേനാംഗം

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ പോയ ജന്മനാ കാഴ്ചക്കുറവുള്ള ഹരിതകര്‍മ്മ സേനാംഗത്തിനെ പട്ടിയെ തുറന്ന് വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. തൃശൂര്‍ ചാഴൂര്‍ സ്വദേശി പണ്ടാരിക്കല്‍ വീട്ടില്‍ പ്രജിതയാണ് പ്രദേശവാസിയായ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പട്ടിയെ കൊണ്ട് മനപ്പൂര്‍വ്വം അക്രമിപ്പിക്കുകയായിരുന്നു എന്നാണ് പ്രജിതയുടെ പരാതി. (Man set his dog against Haritha Karma Sena member in Thrissur)

കഴിഞ്ഞ ദിവസമാണ് ചാഴൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗമായ മറ്റൊരു സ്ത്രീയോടൊപ്പം പ്രജിത എസ്എന്‍ റോഡിന് വടക്കുവശത്തുള്ള വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ പോകുന്നത്. ഡേവിസ് എന്നയാളുടെ വീട്ടിലെത്തിയപ്പോളാണ് ദുരനുഭവം നേരിട്ടതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് പ്രജിത പറയുന്നത് ഇങ്ങനെയാണ്: കോളിംഗ് ബെല്ലടിച്ചപ്പോള്‍ ഡേവിസിന്റെ മകള്‍ വാതില്‍ തുറന്നു. പ്ലാസ്റ്റിക്ക് ഉണ്ടോ എന്ന് ചോദിച്ചതും വാതില്‍ മുഴുവന്‍ തുറന്ന് അകത്തുണ്ടായിരുന്ന പട്ടിയെ തുറന്ന് വിട്ടു. പട്ടി കുരച്ച് ഓടിയടുത്തപ്പോള്‍ പിടിച്ചുമാറ്റുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. അവര്‍ പട്ടിയെ കൊണ്ട് തങ്ങളെ അക്രമിപ്പിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പട്ടി പ്രജിതയുടെ കഴുത്തിലേക്ക് ചാടിക്കയറി. ഇതോടെ പ്രജിത പുറകിലേക്ക് മറിഞ്ഞു വീണതായും പട്ടിയെ പിടിച്ചു മാറ്റാന്‍ പറഞ്ഞപ്പോള്‍ തന്റെ നായയെ പട്ടിയെന്ന് വിളിച്ചെന്നും പറഞ്ഞ് യുവതി പ്രജിതയെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മറ്റു ഹരിത കര്‍മ്മസേനങ്ങങ്ങളും ജനപ്രതിനിധികളും ഇടപെട്ടാണ് പ്രജിതയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രജിതയുടെ പരാതി പ്രകാരം ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. ഇരു കൂട്ടരെയും അന്തിക്കാട് സ്റ്റേഷനില്‍ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തു.

Related Posts

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; ഇന്നത്തെ സ്വര്‍ണവില
  • December 6, 2025

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്. 95,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 11,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല…

Continue reading
സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
  • December 4, 2025

സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടൂർ പ്രകാശിന്റെ പ്രതികരണം സ്ത്രീ വിരുദ്ധത, നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഇരയ്ക്ക് ഒപ്പം; വീണാ ജോർജ്

അടൂർ പ്രകാശിന്റെ പ്രതികരണം സ്ത്രീ വിരുദ്ധത, നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഇരയ്ക്ക് ഒപ്പം; വീണാ ജോർജ്

നടിയെ ആക്രമിച്ച കേസ്; നിയമനടപടിക്കൊരുങ്ങി ദിലീപ്; ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും

നടിയെ ആക്രമിച്ച കേസ്; നിയമനടപടിക്കൊരുങ്ങി ദിലീപ്; ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും

‘പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണം’; ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ

‘പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണം’; ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല

വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല

എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു

എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു