മലയാള സിനിമക്ക് അഭിമാനം; ‘ഉള്ളൊഴുക്ക്’ ഓസ്‌കർ ലൈബ്രറിയിൽ

ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിസ്‌റ്റോ ടോമിയുടെ മലയാള ചിത്രം ‘ഉള്ളൊഴുക്ക്’ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആന്‍ഡ്‌ സയൻസ് ലൈബ്രറിയിൽ ഇടം നേടി. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം സിനിമകൾ മാത്രമാണ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്.\ഈ വർഷം ജൂണ‍ില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിലൂടെ പാർവ്വതിയും ഉർവ്വശിയും മികച്ച രീതിയിലുള്ള അഭിനയമാണ് കാഴ്ച്ച വെച്ചത്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സിനിമക്ക് ലഭിച്ചിട്ടുണ്ട് . ഉർവ്വശി മികച്ച നടിയായും അർജുൻ രാധാകൃഷ്ണന് ശബ്ദം നൽകിയ റോഷൻ മാത്യു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായും ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകനായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സുഷിൻ ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.

ലോകത്തിലെ വിവിധ ഭാഷകളിലുള്ള മികച്ച സിനിമകളുടെ തിരക്കഥകൾ സൂക്ഷിക്കുന്ന ഈ ലൈബ്രറിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കിയ ഉള്ളൊഴുക്കിന്റെ തിരക്കഥ പിഡിഎഫ് രൂപത്തിൽ സ്ഥാനം പിടിച്ച വാർത്ത സംവിധായകൻ ക്രിസ്‌റ്റോ ടോമിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഈ ലൈബ്രറിയിലെ തിരക്കഥകൾ പഠന വിധേയമാക്കാം. ലൊസാഞ്ചലസില്‍ അക്കാദമിയുടെ മാര്‍ഗരറ്റ് ഹെറിക് ലൈബ്രറിയിലെ റീഡിങ് റൂമില്‍ ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള പ്രമുഖ തിരക്കഥകള്‍ക്കൊപ്പം പഠനത്തിനും റഫറന്‍സിനുമായി ഉള്ളൊഴുകിന്റെ തിരക്കഥയും ലഭ്യമാകും.

Related Posts

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്
  • April 21, 2025

ട്വിലൈറ്റ് സാഗ, സ്‌പെൻസർ, ചാർളീസ്, ഏയ്ഞ്ചൽസ്, പാനിക്ക് റൂം, ഇൻട്രോ ദി വൈൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം ക്രിസ്റ്റൻ സ്റ്റെവാർട്ട് വിവാഹിതയായെന്ന് TMZ റിപ്പോർട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ തന്റെ പെൺസുഹൃത്തായ ഡിലൻ മെയറിന്റെ വിരലിൽ താരം…

Continue reading
‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ
  • April 21, 2025

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യാക്കോബായ സഭ. വിടവാങ്ങിയത് നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ആത്മീയ ആചാര്യൻ ആണെന്ന് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. ലാളിത്യത്തിൻ്റെ മഹാ ഇടയനായിരുന്നു ഫ്രാൻസ് മാർപാപ്പ. അദ്ദേഹത്തിന്റെ വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ