മണിപ്പൂരിൽ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്

മണിപ്പൂരിൽ വീണ്ടും സ്ഫോടനം. മന്ത്രി ഖാസിം വഷുമിൻ്റെ വസതിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മണിപ്പൂർ പോലീസ് അറിയിച്ചു. സ്‌ഫോടനം ഉണ്ടായ സമയം മന്ത്രി വസതിയില്‍ ഇല്ലായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സ്‌ഫോടനം ഉണ്ടായത്.

ഈ സംഭവം മേഖലയിലെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. സംഘർഷങ്ങളും പ്രതിഷേധങ്ങളും തുടരുന്ന മണിപ്പൂരിൽ അസം റൈഫിൾസിന് പകരം സി ആർ പി എഫിനെ വിന്യസിക്കാൻ തീരുമാനിച്ചിരുന്നു. അസം റൈഫിൾസിന്റെ രണ്ടു ബെറ്റാലിയനുകൾക്ക് പകരമാണ് സിആർപിഎഫ് സംഘത്തെ വിന്യസിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെതാണ് തീരുമാനിച്ചത്.

Related Posts

മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും; ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌
  • June 23, 2026

കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചതായി മന്ത്രി പി സി വിഷ്‌ണുനാഥ്‌ . ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവമെന്നും മന്ത്രി പറഞ്ഞു. ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ വേണ്ട…

Continue reading
ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞു; അപകടം കൊട്ടാരക്കര നീലേശ്വരത്ത്; മൂന്ന് പേര്‍ മരിച്ചു
  • June 23, 2026

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. കുട്ടികള്‍ വാഹനത്തിനടിയില്‍ അകപ്പെട്ടു. കുട്ടികളെ പുറത്തെടുക്കാന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. മൂന്ന് പേര്‍ മരിച്ചു. രണ്ട്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബജറ്റ് ചർച്ചക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും; പുതിയ ചീഫ് സെക്രട്ടറിയാരെന്ന് ഇന്നറിയാം

ബജറ്റ് ചർച്ചക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും; പുതിയ ചീഫ് സെക്രട്ടറിയാരെന്ന് ഇന്നറിയാം

ലോകത്തോളം വളർന്ന ഫുട്ബോൾ മിശിഹ: മെസിക്ക് ഇന്ന് 39-ാം പിറന്നാൾ

ലോകത്തോളം വളർന്ന ഫുട്ബോൾ മിശിഹ: മെസിക്ക് ഇന്ന് 39-ാം പിറന്നാൾ

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി