അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ കരുത്തിൽ ലോകകപ്പിൽ പോർച്ചുഗലിന് ആദ്യജയം. എതിരില്ലാത്ത 5 ഗോളിന് ഉസ്ബെക്കിസ്ഥാനെ തോൽപ്പിച്ചു. പരിഹസിച്ചവർക്കും പുച്ഛിച്ചവർക്കുമെല്ലാം മാറി നിൽക്കാം. എല്ലാത്തിനും മറുപടി നൽകാൻ റൊണാൾഡോ കാത്തിരുന്ന ദിവസമെത്തി. ആ ബൂട്ടുകൾ ശബ്ദിച്ചു. ഒന്നല്ല രണ്ട് വട്ടം. നാൽപ്പത്തിയൊന്നുകാരൻന്റെ കാൽക്കരുത്തിൽ ഉസ്ബെക്കിസ്ഥാനെ തകർത്തെറിഞ്ഞ് പോർച്ചുഗൽ.

തുടക്കത്തിൽ തലനാരിഴയ്ക്ക് ഗോൾ നഷ്ടമായെങ്കിലും ആറാം മിനിറ്റിൽ കാത്തിരുന്ന നിമിഷം. യാവോ കാൻസലോയുടെ ക്രോസ് റൊണാൾഡോയെ ലക്ഷ്യമാക്കി ബോക്സിലേക്ക്. റോണോയുടെ വലംകാൽ ഷോട്ട് നേരെ വലയിൽ. കൺകുളിർക്കെ കണ്ടു ആ ഐക്കോണിക് സെലിബ്രേഷൻ. ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യതാരം.

17ആം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്കിലൂടെ നൂനോ മെൻഡസ് ലീഡുയർത്തി. ഒന്നാം പകുതിയവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ വീണ്ടും റൊണാൾഡോ മാജിക്. റൊണാൾഡോയ്ക്ക് പാസ്സ് കൊടുക്കുന്നില്ല എന്ന് ആരാധകരുടെ പഴികേട്ട ബ്രൂണോ ഫെർണാണ്ടാസിൻറെ അസിസ്റ്റ്. രണ്ടാംപകുതിയിൽ ഉസ്ബെക്കിസ്ഥാൻറെ സെൽഫ്ഗോളും പകരക്കാരനായിറങ്ങിയ റാഫേൽ ലിയാവോയും പോർച്ചുഗലിൻറെ ഗോൾ പട്ടിക തികച്ചു.

Related Posts

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
  • September 23, 2026

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1998 ബാങ്കോക്ക്…

Continue reading
ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ