‘നേമത്തേക്ക് ഞാനില്ല, ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും’; വി.ശിവൻകുട്ടി

തിരുവനന്തപുരം നേമത്ത് മത്സരിക്കാൻ ഇല്ലെന്നോ ഉണ്ടെന്നോ സ്വന്തമായി പ്രഖ്യാപിക്കാൻ തനിക്ക് അവകാശമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നേമത്ത് എൽഡിഎഫിന് ശക്തനായ സ്ഥാനാർഥി ഉണ്ടാകും. മണ്ഡലം എൽഡിഎഫ് നിലനിർത്തും. നേമത്തെ സ്ഥാനാർഥിയെ പാർട്ടിയാണ് തീരുമാനിക്കുകയെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.

കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് സിപിഐഎമ്മിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ വി ശിവൻകുട്ടിയല്ലാതെ മറ്റൊരു ഓപ്‌ഷനില്ലെന്നാണ് സിപിഐഎമ്മിലെ വിലയിരുത്തൽ. നേമത്ത് വീണ്ടും ശിവൻകുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമാണ് സിപിഐഎമ്മിലുള്ളത്.

മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നു കൂടി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ പാര്‍ട്ടി മത്സരിക്കാൻ പറഞ്ഞാൽ ശിവൻകുട്ടിക്ക് വീണ്ടും മത്സരിക്കേണ്ടിവരും. മം മണ്ഡലം വീണ്ടും പിടിക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി ഇറക്കുന്നത്.

അതേസമയം, കേരളത്തിലേത് ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. ഈമാസം 16, 17, 18 തീയതികളിലാണ് യോഗം.

Related Posts

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ
  • September 15, 2026

ഡൽഹി: ടി വീണയ്ക്ക് എതിരായ ED നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയും സാഹചര്യതെളിവുകൾ കിട്ടുന്ന ആദ്യ കേസാകാം. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്.…

Continue reading
ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ അതൃപ്തി; യൂത്ത് ലീഗ് വേദി ബഹിഷ്‌കരിച്ച് എം കെ മുനീർ
  • September 11, 2026

കോഴിക്കോട്: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കാത്തതില്‍ കടുത്ത അതൃപ്തിയില്‍ എം കെ മുനീര്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത വേദി മുനീര്‍ ബഹിഷ്‌കരിച്ചു. കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമാപന സമ്മേളനത്തില്‍ നിന്നാണ് എം…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം