ചട്ടം മാനിച്ചു; സ്‌കൂള്‍ കായികമേളയില്‍ നിന്ന് ‘ഒളിംപിക്‌സ്’ മാറ്റി;വിഷയം സജീവ ചര്‍ച്ചയാക്കിയത് 24 പ്രസിദ്ധീകരിച്ച ലേഖനം

സ്‌കൂള്‍ കായികമേളയ്ക്ക് നല്‍കിയ പേരിലെ ഒളിംപിക്‌സ് എന്ന വാക്ക് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ഒളിംപിക്‌സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാകില്ല എന്ന ചട്ടം മാനിച്ചാണ് തീരുമാനം. വലിയ കായികോത്സവം എന്ന് ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ കായികമേളയ്ക്ക് ഇത്തരമൊരു പേരിട്ടതെങ്കിലും ഒളിംപിക്‌സ് എന്ന പേര് ഒളിംപിക് ചാര്‍ട്ടര്‍ അനുസരിച്ച് സംരക്ഷിക്കപ്പെടുന്ന രജിസ്റ്റേര്‍ഡ് ട്രേഡ് മാര്‍ക്കാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പേര് പിന്‍വലിക്കുകയായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സ്‌പോര്‍ട്ട്‌സ് വിദഗ്ധനുമായ സനില്‍ പി തോമസ് ഈ വശങ്ങളെക്കുറിച്ച് എഴുതിയ വിശദമായ ലേഖനം ട്വന്റിഫോര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പേരുമാറ്റം. മേളയുടെ പ്രചാരണത്തിലും ഔദ്യോഗിക രേഖകളിലും ‘കേരള കായിക മേള ഒളിംപിക്‌സ് മാതൃകയില്‍ കൊച്ചി-24’ എന്നാകും എഴുതുക. (Education Department has withdrawn the word ‘Olympics’ from the name given to the school sports festival)

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂള്‍ കായിക മേള ”സ്‌കൂള്‍ ഒളിംപിക്‌സ് ‘ എന്ന പേരില്‍ നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളത്ത് നടത്തുമെന്ന് വായിച്ചു. ഗെയിംസും അത്ലറ്റിക്സും ഒരുമിച്ച് നടത്തുന്നതും വലിയ ഉത്സവമാക്കി മാറ്റുന്നതും നല്ലതാണ്. പക്ഷേ, ഒളിംപിക്സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാവില്ല. ഇത്തരം മേളകള്‍ക്ക് ഒളിംപിക്സ് എന്ന വാക്ക് ഉപയോഗിക്കാന്‍ അവര്‍ അനുമതി നല്‍കാറില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

The name Olympics is protected by IOC and NOC എന്നാണ് ചട്ടം. ഒളിംപിക് വളയങ്ങള്‍, മാസ്‌കറ്റ്, പിന്നെ ഒളിംപിക്സ്, ഒളിംപിക് ഗെയിംസ് , ഒളിംപിക് ടോര്‍ച്ച് എന്നീ വാക്കുകളും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് അനുസരിച്ച് ഐ.ഒ.സിക്കു മാത്രം അവകാശപ്പെട്ടതാണ്. അതിനുള്ള കാരണം ലോക വേദിയില്‍ ഒളിംപിക്സിനുള്ള അദരണീയ സ്ഥാനം എന്നു വ്യക്തമാക്കിയിട്ടുണ്ട്. (Because of the honoured place on the world stage).

ഒളിംപിക്സ് പ്രസ്ഥാനത്തില്‍ മൂന്നു ഘടകങ്ങളേയുള്ളൂ.ഐ.ഒ.സി, എന്‍.ഒ.സി,സ്പോര്‍ട്സ് ഫെഡറേഷനുകള്‍. കേന്ദ്ര സര്‍ക്കാരുകള്‍ പോലും അതില്‍ വരുന്നില്ല. സര്‍ക്കാരിന്റെ ഇടപെടല്‍ ഒളിംപിക് ചാര്‍ട്ടറിന്റെ ലംഘനമാണ്.

ഇന്റര്‍നാഷനല്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ഇന്ത്യയില്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള വലിയൊരു പ്രസ്ഥാനം സ്‌കൂള്‍ ഓഫ് സ്പോര്‍ട്സ് ആന്‍ഡ് സയന്‍സ് തുടങ്ങിയപ്പോള്‍ പ്രധാന കെട്ടിടത്തിലും മറ്റും ഒളിംപിക് വളയങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് പരസ്യമായി മാപ്പ് എഴുതിക്കൊടുത്ത് നീക്കം ചെയ്യേണ്ടി വന്നു. മാത്രമല്ല, benefits of certificates will be annulled എന്ന ചട്ടം ഉള്ളതിനാല്‍ സ്‌കൂള്‍ കായികമേളയിലെ വിജയികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവായെന്നു വരാം.

വിദ്യാഭ്യാസ വകുപ്പിന്റെ ആശയത്തെ അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ. എത്രയും വേഗം പേര് പരിഷ്‌കരിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരും. ചിലപ്പോള്‍ വന്‍ തുക പിഴയും ചുമത്താം. സൂക്ഷിച്ചാല്‍ നല്ലത്.

വാല്‍ക്കഷ്ണം: ടോക്കിയോ 2020 നമ്മുടെ ഒരു മന്ത്രിയുടെ ഓഫിസ് 2021 ആക്കി പരിഷ്‌കരിച്ച് പലര്‍ക്കും ആശംസ അയച്ചു. അന്നൊരു ടി വി ചര്‍ച്ചയില്‍ ഞാനിക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയുടെ പരിചയക്കാരില്‍ ആരോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്ന് അറിഞ്ഞു. അദ്ദേഹം സ്പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെ അത് ഉള്‍ക്കൊണ്ടു.ഒളിംപിക്‌സ് മാറ്റിവച്ചപ്പോള്‍ ടോക്കിയോ 2020 മാറാതെ സംരക്ഷിച്ച് ആണ് സംഘാടക സമിതി കരാര്‍ എഴുതിയത്.

Related Posts

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ
  • August 6, 2026

വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലിൽ കോൺഗ്രസ്…

Continue reading
ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ
  • August 6, 2026

സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശേരിയിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം. എസ്റ്റേറ്റ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രത്തില്‍ വച്ച് ഡ്യൂട്ടിക്കിടെയാണ് നഴ്സിന് വിഷപ്പാമ്പിന്റെ കടിയേറ്റത്. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് കടിയേറ്റത്. കടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍…

Continue reading

You Missed

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം