കള്ളക്കടൽ പ്രതിഭാസം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത, ജാഗ്രത വേണം

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യത കൂടുതലാണെന്ന് കേന്ദ്രം അറിയിച്ചു. കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രത്യേക ജാഗ്രത ആവശ്യമായ പ്രദേശങ്ങൾ താഴെ പറയുന്നു

തിരുവനന്തപുരം:കാപ്പിൽ മുതൽ പൂവാർ വരെ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ

കാസർഗോഡ് : കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

  1. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  1. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  1. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  1. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  1. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  1. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Related Posts

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം
  • April 21, 2025

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ജയം. ചെന്നൈയെ 9 വിക്കറ്റിന് തകർത്തായിരുന്നു മുംബൈയുടെ ആവേശ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ അഞ്ചിന് 177 എന്ന സ്കോർ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ…

Continue reading
‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ
  • April 21, 2025

ഒരു സഹപ്രവർത്തകയായ നടിയിൽ നിന്നുണ്ടായ ഒരു മോശം പ്രസ്താവനയെ പുരസ്കാരനിശയിൽ പരസ്യമായി വിമർശിച്ച് നടി സിമ്രാൻ. JFW അവാർഡ് നിശയിൽ അന്തകൻ എന്ന ചിത്രത്തിലെ വേഷത്തിന് പുരസ്കാരം സ്വീകരിച്ച വേളയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു സഹപ്രവർത്തകയായ നടിക്ക് അവരുടെ പ്രകടനത്തെ അഭിനന്ദിച്ച്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

ബ്രാഹ്മണർക്കെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശം; സംവിധായകൻ അനുരാഗ് കശ്യപിനെതിരെ FIR

ബ്രാഹ്മണർക്കെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശം; സംവിധായകൻ അനുരാഗ് കശ്യപിനെതിരെ FIR

തൃശൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ മദ്യലഹരിയിൽ ആംബുലൻസ് അടിച്ചു തകർത്തു

തൃശൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ മദ്യലഹരിയിൽ ആംബുലൻസ് അടിച്ചു തകർത്തു

ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി ബജ്റംഗ്ദൾ; അക്രമം മതപരിവർത്തനം ആരോപിച്ച്

ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി ബജ്റംഗ്ദൾ; അക്രമം മതപരിവർത്തനം ആരോപിച്ച്

രോഗിയുടെ കൂടെയെത്തിയ വയോധികനെ മര്‍ദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ചു; മധ്യപ്രദേശില്‍ ഡോക്ടര്‍ക്കെതിരെ കേസ്

രോഗിയുടെ കൂടെയെത്തിയ വയോധികനെ മര്‍ദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ചു; മധ്യപ്രദേശില്‍ ഡോക്ടര്‍ക്കെതിരെ കേസ്