
എറണാകുളത്ത് മരംവീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയ്ക്ക് ദാരുണാന്ത്യം. തിരുമാറാടി സ്വദേശി അന്നക്കുട്ടിയാണ് മരിച്ചത്. 85 വയസായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടക്കുന്നത്. (old woman died after tree fell on her body ernakulam)
തൊഴിലുറപ്പ് കഴിഞ്ഞെത്തിയ സ്ത്രീയുടെ മുകളിലേക്ക് മരം മറിഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എറണാകുളത്ത് ഇന്നലെ മുതല്‍ ശക്തമായ മഴ പെയ്യുകയാണ്. മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇന്നലെ ഒരാള്‍ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തിരുന്നു. മഴയ്‌ക്കൊപ്പം ജില്ലയില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്.