‘എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ കളക്ടറെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നു’; ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ച് ഐ.എ.എസ് അസോസിയേഷൻ

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർ അരുൺ കെ.വിജയനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നെന്ന് ഐ.എ.എസ് അസോസിയേഷൻ. ഐ.എ.എസ് ഉദ്യഗസ്ഥരുടെ അതൃപ്തി ചീഫ് സെക്രട്ടറിയെ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തടയുന്നതിലടക്കം കളക്ടർക്ക് പരിമിതിയുണ്ടെന്നും
അരുൺ കെ വിജയനെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കുന്നുവെന്നുമാണ് ഐ.എ.എസ് അസോസിയേഷന്റെ അഭിപ്രായം. അസോസിയേഷൻ്റെ പൊതുവികാരം ചീഫ് സെക്രട്ടറി സർക്കാരിനെ അറിയിച്ചേക്കും.

തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന മൊഴിയില്‍ ഉറച്ച് നിൽക്കുകയാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. അന്വേഷണത്തില്‍ കാര്യങ്ങള്‍ പുറത്തുവരട്ടേ. തനിക്കെതിരായ നവീന്‍ ബാബുവിന്‍റെ കുടുംബത്തില്‍ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും കളക്ടർ പറഞ്ഞിരുന്നു.

എന്നാൽ കളക്ടറെ വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് എഡിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്റെ നിലപാട്. ഒട്ടും സൗഹൃദപരമല്ലായിരുന്നു ഇടപെടല്‍. ആക്ഷേപ പ്രസംഗത്തില്‍ തന്‍റെ ഭര്‍ത്താവ് തകര്‍ന്നിരിക്കുമ്പോള്‍ ചിരിയോടെയുള്ള കലക്ടറുടെ പെരുമാറ്റം സഹിക്കാനായില്ല. അതുകൊണ്ടാണ് സംസ്കാര ദിവസം കളക്ടറെ കാണാന്‍ വിസമ്മതിച്ചതെന്നും നവീന്‍ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞിരുന്നു.

Related Posts

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
  • August 22, 2026

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത്…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും