ഒരു ബുക്ക് മുഴുവന്‍ എഴുതിക്കൊണ്ടുവരാനുള്ള ഇംപോസിഷന്‍, അസുഖങ്ങളോടെ വരുന്ന കുട്ടികള്‍ക്ക് ക്രൂരമായ ശിക്ഷകള്‍; ഡോ. റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍. ഡോ. റാം തന്നെ ഉന്നംവയ്ക്കുന്നതായി പലപ്പോഴും നിതിന്‍ പറഞ്ഞിരുന്നതായി നിതിന്റെ ക്ലാസ്‌മേറ്റ് ആര്‍ച്ച പറഞ്ഞു. കാലങ്ങളായി ഡോ. റാം ഇതുതന്നെയാണ് ചെയ്തുവരുന്നതെന്നും ഇത് വിദ്യാര്‍ഥികളില്‍ വലിയ ട്രോമയുണ്ടാക്കുന്നുവെന്നും നിതിന്‍ രാജിന്റെ സീനിയറായ കീര്‍ത്തി ട്വന്റിഫോറിനോട് പറഞ്ഞു. ഗുഡ്‌മോണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം.

ഡോ. റാം വിദ്യാര്‍ഥികളോട് ക്രൂരമായാണ് പെരുമാറാറുള്ളതെന്ന് ആര്‍ച്ചയും കീര്‍ത്തിയും പറഞ്ഞു. ഒരു അസുഖം വന്ന് മുഖം താഴ്ന്നാല്‍ വരെ ക്ലാസില്‍ നിന്ന് പുറത്താക്കുകയും മൂന്ന് മാസത്തേക്ക് അറ്റന്‍ഡന്‍സ് നല്‍കാതിരിക്കുകയും ചെയ്യുമെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. കുട്ടികള്‍ക്ക് വയ്യാതായാല്‍ അവരെ ക്ലാസ് കഴിയുന്നതുവരെ ക്ലാസിന്റെ മൂലയില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും തലതാഴ്ത്തി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. വളരെ കഠിനമായ ഇംപോസിഷനാണ് ഡോ. റാം വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. ഒരു ടെക്‌സ്റ്റ് ബുക്ക് മുഴുവന്‍ എഴുതിക്കൊണ്ട് വരാനൊക്കെയാണ് നിര്‍ദേശിക്കുക. ചില വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഇരുന്നാല്‍പ്പോലും അറ്റന്‍ഡന്‍സ് നല്‍കില്ല. നിതിനെ വളരെ ക്രൂരമായി ഡോ. റാം അധിക്ഷേപിച്ചിട്ടുണ്ടെന്ന് സഹപാഠികള്‍ ആവര്‍ത്തിച്ചു. നമ്മുക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയല്ലേ പറ്റൂവെന്നും സഹക്കണമെന്നും താന്‍ നിതിനെ ഉപദേശിച്ചുവെന്നും ആര്‍ച്ച കൂട്ടിച്ചേര്‍ത്തു.

ഈ സംഭവത്തില്‍ ഡോ. സംഗീത എങ്ങനെ ഉള്‍പ്പെട്ടുവെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഡോ. സംഗീത വളരെ നല്ല അധ്യാപികയാണെന്നാണ് തങ്ങളുടെ ബോധ്യം. വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതില്‍ ഇടപെടാന്‍ മടിയില്ലാത്ത അധ്യാപികയാണ് ഡോ. സംഗീത. രണ്ട് ദിവസമായി ചാനലുകള്‍ അവരുടെ ചിത്രം ഉള്‍പ്പെടെ കാണിച്ച് കുറ്റപ്പെടുത്തുന്നതില്‍ വേദന തോന്നിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Related Posts

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്
  • October 16, 2026

കൊച്ചി: സിനഗോഗിന് നേരെയുള്ള ആക്രമണത്തില്‍ പ്രതി എബിന്‍ പോളിനെ കേന്ദ്രീകരിച്ച് പോലീസിന്റെ വിപുലമായ അന്വേഷണം. എബിന്‍ മൂവാറ്റുപുഴയില്‍ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന നിഗമനത്തില്‍ പോലീസ്. കൂടുതല്‍ വിശദാംശങ്ങള്‍ തേടി ടെലഗ്രാമിന് പോലീസ് കത്ത് നല്‍കി. ( Attack on Kochi…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല
  • October 16, 2026

തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. അർജന്‍റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ ഏകദേശം 126 കോടി രൂപ നൽകി എന്നത് ആർബിസിയുടെ അവകാശവാദം മാത്രമാണെന്നും…

Continue reading

You Missed

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്