നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ , പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച. വിധി പറയുമ്പോൾ മിറ്റിഗേഷൻ റിപ്പോർട്ട്‌ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ. ആദ്യം കൊലപാതക നടത്തിയശേഷം പ്രതിയെ തിരുത്താൻ സിസ്റ്റം തയാറായില്ലെന്നും പ്രതിക്ക് അനുകൂലമായ രീതിയിൽ തയാറക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസീക്യൂഷൻ ആവശ്യപ്പെട്ടു.

ജയിലിൽ ജോലി ചെയ്യുന്ന പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാമെന്ന് പ്രതി ചെന്താമരയുടെ വാദം അംഗീകരിക്കാൻ ആകില്ലെന്നും പ്രോസിക്യൂഷൻ. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത് 2025 ജനുവരി 27-ന്. 2026 ഫെബ്രുവരി 23നു ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചത്. 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിക്ക് വായിച്ചുകേൾപ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു കേസിൽ പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങൾ പൂർത്തിയാക്കിയത്.

2025 ജനുവരി 27നാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ 29നു രാത്രി പിടികൂടി. 2025 ഒക്ടോബർ 18നു സജിത വധക്കേസിൽ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

Related Posts

തൃക്കാക്കര മോർഫിങ് കേസ്: സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു; വീണ്ടെടുക്കാൻ സൈബർ ടീം
  • September 9, 2026

കൊച്ചി: തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കത്ത് നൽകി പോലീസ്. സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ‘മല്ലു പ്രീമിയം’ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പ്‌ വീണ്ടെടുക്കാൻ സൈബർ ടീം ശ്രമം ആരംഭിച്ചു. ഗ്രൂപ്പ്‌ ആരംഭിച്ചിട്ട് അധികാലമായില്ലെന്ന്…

Continue reading
ഭവാനിപ്പുഴയിൽ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി
  • September 7, 2026

പാലക്കാട്: അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയും തലവെട്ടി മാറ്റിയ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി യുവതിയുടെ ഭർത്താവ്. പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി. കോട്ടത്തറയിലെ കടയിൽ നിന്നു വാങ്ങിയ ചാക്കിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. 20 ദിവസം…

Continue reading

You Missed

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ