ചിറയൻകീഴിലെ കയ്യാങ്കളി; രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: ചിറയൻകീഴ് കോൺഗ്രസിലെ കയ്യാങ്കളിയിൽ രമ്യക്ക് വീഴ്ച സംഭവിച്ചു എന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ എംഎം ഹസ്സൻ. രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.

കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, കെപിസിസി ഭാരവാഹികളായ മന്ത്രിമാർ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുന്നു.

കഴിഞ്ഞ ആഴ്ച ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ ഭാരവാഹി യോഗം വിളിച്ചുചേർത്തിട്ടുള്ളത്. സണ്ണി ജോസഫ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ വേഗത്തിൽ കണ്ടെത്തണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നേക്കും.

ഇതിനുപുറമെ, പിഎം ശ്രീ പദ്ധതിയിൽ സർക്കാർ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴിലെ തമ്മിലടി വിവാദവും രമ്യയുടെ സാന്നിധ്യത്തിൽ ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന.

അതേസമയം ചിറയിൻകീഴ് കയ്യാങ്കളിക്കേസിൽ എം.എൽ.എ. രമ്യാ ഹരിദാസിനെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് സൂചന. സംഭവത്തിൽ പരസ്യമായ താക്കീത് നൽകി വിഷയം അവസാനിപ്പിക്കാനാണ് സാധ്യത. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഉടൻ തന്നെ പാർട്ടി നേതൃത്വത്തിന് കൈമാറും. ഇതിന്റെ ഭാഗമായി സമിതി അധ്യക്ഷൻ എം.എം. ഹസൻ കെ.പി.സി.സി. അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കയ്യാങ്കളിയിൽ ഉൾപ്പെട്ടയാളുമായ സജിത് മുട്ടപ്പാലത്തിന് എതിരെയുളള നടപടിയും കർശനമാകില്ലെന്നാണ് വിവരം. നിലവിൽ പ്രാദേശിക കോൺഗ്രസ് നേതാവായ സജാദിനെയും പാളയം പ്രദീപിനെയുമാണ് പാർട്ടി സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ നടപടികൾ ഒതുങ്ങാനാണ് സാധ്യത.

Related Posts

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.
  • October 24, 2026

ആലപ്പുഴ :DYFI ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ വീണ്ടും കേസ്. മന്ത്രി എം ലിജുവിന്റെ പരാതിയിലാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതിയെ സഹായിച്ചു എന്ന് ആരോപണത്തിലായിരുന്നു പരാതി. ജെയിംസ് സാമുവലിനെതിരെ മൂന്നാമത്തെ കേസാണിത്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ…

Continue reading
ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്
  • October 24, 2026

കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെതിരായ ആരോപണത്തിൽ വിശദീകരണവുമായി അനന്തരവൻ ശ്യാംജിത്ത്. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് വിശദികരണം. ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും ശ്യാംജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. താൻ ശബരിമലയിലാണ് ഉള്ളത് വിഷയവുമായി…

Continue reading

You Missed

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ