മാസപ്പടി കേസ്: ED ഭീഷണിപ്പെടുത്തി, മൊഴി നിയമപരമല്ല; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ്‌ റിയാസിനെതിരായി നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്. നൽകിയ മൊഴി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുഹൃത്ത് ‘പിൻവലിക്കൽ സത്യവാങ്മൂലം’ നൽകിയത്. മുഹമ്മദ്‌ റിയാസ് തനിക്ക് വൻ തുക കൈമാറി എന്ന് പറയാൻ ഇഡി ആവശ്യപ്പെട്ടു. സത്യവാങ്മൂലത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

മുഹമ്മദ്‌ റിയാസിന്റെ പേര് പറയാൻ ഇഡി ഭീഷണിപ്പെടുത്തി എന്ന് മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിൽ പറയുന്നു. മകളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൊഴി പകർപ്പിൽ ഒപ്പ് വെപ്പിച്ചുവെന്നും ഇഡിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 18 ന് നൽകിയ മൊഴി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുഹൃത്ത് ‘പിൻവലിക്കൽ സത്യവാങ്മൂലം’ നൽകിയത്.

കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്തിരിക്കുകയാണ് സർക്കാർ. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നൽകും. പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ, 20 കോടി രൂപയുടെ ഇടപാടിന്റെ വിവരങ്ങൾ ഇഡി ഉൾപ്പെടുത്തിയിരുന്നു. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ഉണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാർത്ത തള്ളി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി. ബോധപൂർവം മെനഞ്ഞ കള്ളക്കഥകൾക്കെതിരെ നിയമപരമായി പോരാടുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം.

Related Posts

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: ഹൈക്കോടതിക്ക് അതൃപ്തി; പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനം
  • September 10, 2026

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും ഹൈക്കോടതിക്ക് അതൃപ്തി. പ്രോസിക്യൂഷൻ അനുമതി നൽകാത്തതിലാണ് വിമർശനം. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡിഷണൽ സെക്രട്ടറി നാളെ ഹാജരാകണമെന്ന് കോടതി നിർദേശം. തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.…

Continue reading
മെസ്സിയുടെ പേരിലെ തട്ടിപ്പ്: നികുതി വെട്ടിപ്പ് 25.78 കോടിയുടേത്; GST പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ വിവരങ്ങൾ പുറത്ത്
  • September 10, 2026

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ വിവരങ്ങൾ പുറത്ത്. 25 കോടി 78 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്നാണ് റിപ്പോർട്ട്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കാതിരുന്നതിൽ ഗുരുതര വീഴ്ചയെന്നും നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം…

Continue reading

You Missed

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ 300 കോടി കളക്ഷനിലേക്ക്! ‘Encore’ രണ്ടാം ട്രെയിലറുമായി അണിയറ പ്രവർത്തകർ

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ 300 കോടി കളക്ഷനിലേക്ക്! ‘Encore’ രണ്ടാം ട്രെയിലറുമായി അണിയറ പ്രവർത്തകർ

മാസപ്പടി കേസ്: ED ഭീഷണിപ്പെടുത്തി, മൊഴി നിയമപരമല്ല; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്

മാസപ്പടി കേസ്: ED ഭീഷണിപ്പെടുത്തി, മൊഴി നിയമപരമല്ല; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: ഹൈക്കോടതിക്ക് അതൃപ്തി; പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: ഹൈക്കോടതിക്ക് അതൃപ്തി; പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനം

മെസ്സിയുടെ പേരിലെ തട്ടിപ്പ്: നികുതി വെട്ടിപ്പ് 25.78 കോടിയുടേത്; GST പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ വിവരങ്ങൾ പുറത്ത്

മെസ്സിയുടെ പേരിലെ തട്ടിപ്പ്: നികുതി വെട്ടിപ്പ് 25.78 കോടിയുടേത്; GST പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ വിവരങ്ങൾ പുറത്ത്

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി, വില 3 ലക്ഷത്തിന് 100 രൂപ കുറവ്!

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി, വില 3 ലക്ഷത്തിന് 100 രൂപ കുറവ്!