‘2017ല്‍ സുകുമാരക്കുറുപ്പ് ഗള്‍ഫില്‍ ജീവിച്ചിരുന്നു, മകളുടെ വിവാഹത്തിന് കേരളത്തിലെത്തി, കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി…’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സുകുമാരക്കുറുപ്പ് കേസില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍. 2017ലും സുകുമാരകുറുപ്പ് ജീവിച്ചിരുന്നെന്നും മകളുടെ വിവാഹത്തിന് കേരളത്തിലെത്തിയെന്നും അലി അക്ബര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഒളിവില്‍ കഴിയാന്‍ സുകുമാരക്കുറുപ്പിന് രാഷ്ട്രീയ രംഗത്തുനിന്നും പൊലീസില്‍ നിന്നും സഹായം ലഭിച്ചു. 2017ല്‍ സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യത്തുണ്ടായിരുന്നെന്ന് സാക്ഷി മൊഴിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തി. (ex investigating officer ali akbar on sukumara kurup case)

കേരള പൊലീസിന്റെ കഴിവുകേടുകൊണ്ടും സ്വന്തം സാമര്‍ഥ്യം കൊണ്ടും പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ ജീവിക്കാന്‍ സുകുമാരക്കുറുപ്പിന് കഴിഞ്ഞുവെന്ന നരേറ്റീവിനെ തള്ളി പൊളിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ചില ഉന്നത ബന്ധങ്ങള്‍ കൊണ്ടും അവരുടെ സഹായം കൊണ്ടും മാത്രമാണ് സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. കുറുപ്പ് ജീവനോടെയുണ്ടെങ്കില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയുന്ന എല്ലാ തെളിവുകളും താന്‍ ശേഖരിച്ചതാണ്. എന്നാല്‍ ആ റിപ്പോര്‍ട്ട് പൂഴ്ത്തി. 2017ല്‍ കുറുപ്പിന് 71 വയസാണ് പ്രായം. അയാള്‍ അന്നും ജീവനോടെയുണ്ടായിരുന്നു. മുസ്ലീം പേരില്‍ ഗള്‍ഫില്‍ കഴിയുകയായിരുന്നു അന്ന് അയാള്‍. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടന്ന മൂന്ന് പ്രധാനപ്പെട്ട കുടുംബ ചടങ്ങുകളില്‍ കുറുപ്പ് പങ്കെടുത്തുവെന്നും അലി അക്ബര്‍ കണ്ടെത്തിയതായാണ് ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പല പ്രമാദമായ കേസുകളും തെളിയിച്ച ഉദ്യോഗസ്ഥനാണ് അലി അക്ബര്‍. കൃഷ്ണപിള്ള സ്മാരക ആക്രമണ കേസ്, ജിഷ്ണു പ്രണോയ് കേസ് എന്നിവയിലെല്ലാം നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത് അലി അക്ബറിന്റെ നേതൃത്വത്തിലാണ്.

ഗള്‍ഫില്‍ തന്നെയാണ് സുകുമാരക്കുറുപ്പിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബം ജീവിക്കുന്നതെന്നും അലി അക്ബര്‍ പറയുന്നു. കേരളത്തിലും കുറുപ്പിന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. അതൊന്നും ആരും തിരിഞ്ഞുപോലും നോക്കുന്നില്ല. ഇതിലടക്കം ദുരൂഹതയുണ്ട്. കുറുപ്പിന് ബന്ധുക്കളില്‍ നിന്നുള്‍പ്പെടെ സഹായം ലഭിച്ചുവെന്നും അലി അക്ബര്‍ പറഞ്ഞു.

1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്. സുകുമാരക്കുറുപ്പിനെ പലയിടങ്ങളില്‍ കണ്ടു എന്ന് പല കാലത്തും പൊലീസിന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ നാളിതുവരെ നടത്തിയ തിരച്ചിലുകളെല്ലാം വ്യര്‍ഥമാകുകയായിരുന്നു. ഏറെക്കാലം മറവിലാണ്ടുപോയ സുകുമാരക്കുറുപ്പ് പിന്നീട് ദുല്‍ക്കര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അതുകഴിഞ്ഞും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുകുമാരക്കുറുപ്പിനെക്കുറിച്ച് ഇങ്ങനെയൊരു അപ്‌ഡേറ്റ് പുറത്തെത്തിയിരിക്കുന്നത്.

Related Posts

നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും
  • October 30, 2026

തിരുവനന്തപുരം: നവംബര്‍ മുതല്‍ വീണ്ടും കേരളം ഇരുട്ടിലേക്ക്. അടുത്തമാസം രാത്രികളില്‍ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായേക്കും. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. (electricity crisis in kerala again power cut may…

Continue reading
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
  • October 30, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. ഇതിലൂടെ നിലവിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ…

Continue reading

You Missed

നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും

നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു

മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു

വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58കാരനെതിരെ കേസ്, പരാതി നല്‍കിയത് നായപ്രേമികളുടെ സംഘടന

വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58കാരനെതിരെ കേസ്, പരാതി നല്‍കിയത് നായപ്രേമികളുടെ സംഘടന

പുറത്തുനിന്ന് ഉയർന്ന വില നൽകേണ്ടി വരുന്നത് പ്രധാന തിരിച്ചടിയെന്ന് മന്ത്രി സണ്ണി ജോസഫ്

പുറത്തുനിന്ന് ഉയർന്ന വില നൽകേണ്ടി വരുന്നത് പ്രധാന തിരിച്ചടിയെന്ന് മന്ത്രി സണ്ണി ജോസഫ്

കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം; ചിന്താ ജെറോം

കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം; ചിന്താ ജെറോം