ശബരിമല വെർച്വൽ ക്യൂ തട്ടിപ്പ്; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു


തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് കണ്ടെത്തൽ. അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തൽ. തമിഴ്നാട്, കർണാടക, ആന്ധ്ര തീർത്ഥാടകർക്ക് സ്ലോട്ടുകൾ വിറ്റു. സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവ് മുതലെടുത്ത് ഒറ്റ മൊബൈൽ നമ്പറിൽ നിന്ന് നിരവധി ബുക്കിങ്ങുകൾ നടത്തി, OTP പരിശോധനയില്ലാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.

ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്ലോട്ടുകൾ തീർന്നതോടെയാണ് പണം നൽകി ട്രാവൽ ഏജൻസികളെ സമീപിക്കാൻ തീർത്ഥാടകർ നിർബന്ധിതരായത്. കൂട്ടബുക്കിങ്ങുകൾ പിന്നീട് റദ്ദാക്കിയതോടെ ആദ്യ ദിവസങ്ങളിലെ തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവിന് തട്ടിപ്പും കാരണമായെന്നാണ് വിജിലൻസ് നിഗമനം.

അതേസമയം, ദിവസേനയുള്ള ശബരിമല ദർശന പരിധി 80,000ൽ നിന്ന് 90,000 ആയി ഉയർത്താനാണ് ദേവസ്വം ബോർഡ് തീരുമാനം. ഇതിനായി ദേവസ്വം കമ്മീഷണർ മുഖേന ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.പന്തളത്ത് പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിയ്ക്കും. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സൗകര്യങ്ങളും വർധിപ്പിക്കും. റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും പുനഃപരിശോധിക്കും. നിലവിൽ കണ്ടെത്തിയിട്ടുള്ള സ്ലോട്ട് തട്ടിപ്പിൽ സൈബർ പൊലീസിന്റെ അന്വേഷണം നടക്കുകയാണ്. ട്രാവൽ ഏജൻസികളെ ചോദ്യം ചെയ്യും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ OTP അധിഷ്ഠിത ബുക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് സോഫ്റ്റ്‌വെയർ പൂർണമായി പരിഷ്കരികരണം പൂർത്തിയാക്കും.

Related Posts

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും
  • November 28, 2026

തിരുവനന്തപുരം: സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ. സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും. കമ്പോള വില ഈടാക്കി, 20 ഏക്കർ വരെയുളള സർക്കാർ പുറമ്പോക്ക് ഭൂമി പതിച്ച് നൽകും. സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനുളള ഭൂമിക്ക് നികുതിയിളവും നൽകും. കമ്പോള…

Continue reading
കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത
  • November 28, 2026

ഡൽഹി: കെ സുധാകരൻ എംപി വിദേശത്ത്. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത. നിലവിൽ സുധാകരൻ ദുബായിലാണ്. നാളെ എംപിമാരോടും ഡൽഹയിൽ എത്താൻ AICC നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. അമേരിക്കയിൽ ചികിത്സയിൽ പോകുന്നതിന്റെ ഭാഗമായാണ് ദുബായിൽ എത്തിയത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ…

Continue reading

You Missed

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ

ശബരിമല വെർച്വൽ ക്യൂ തട്ടിപ്പ്; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു

ശബരിമല വെർച്വൽ ക്യൂ തട്ടിപ്പ്; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്