സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും


തിരുവനന്തപുരം: സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ. സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും. കമ്പോള വില ഈടാക്കി, 20 ഏക്കർ വരെയുളള സർക്കാർ പുറമ്പോക്ക് ഭൂമി പതിച്ച് നൽകും. സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനുളള ഭൂമിക്ക് നികുതിയിളവും നൽകും. കമ്പോള വിലയ്ക്ക് ഭൂമി പാട്ടത്തിന് നൽകുന്നതും സർക്കാർ പരിഗണിക്കും. 100 ഏക്കർ വരെയുളള ഭൂമിക്ക് പത്ത് വർഷത്തേക്ക് സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകും.

ഉന്നത വിദ്യാഭ്യാസം നൽകുന്നതിനും ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സർക്കാർ സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്യുന്നത്. വിദേശ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും വിസ, വർക്ക് പെർമിറ്റ്, താമസാനുമതി
എന്നിവയ്ക്കുള്ള രേഖകൾ തയ്യാറാക്കുന്നതിന് സർക്കാർ സഹായം നൽകും. സ്വകാര്യ സർവകലാശാല ബില്ലിലാണ് വിദേശ സർവകലാശാലകൾക്കും അനുമതി നൽകുന്ന വ്യവസ്ഥ.

വിദേശ സർവകലാശാലകൾ സ്ഥാപിക്കാൻ സഹകരണ സംഘം രജിസ്റ്റർ ചെയ്യണം. യുജിസി വ്യവസ്ഥകൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാനാണ് സൊസൈറ്റി സ്ഥാപിക്കണമെന്ന വ്യവസ്ഥ. സൊസൈറ്റി വിദേശ സർവകലാശാലയുടെ സ്പോൺസറിങ്ങ് ബോഡിയായി പ്രവർത്തിക്കണം. വിദേശ സർവകലാശാലകൾക്ക് ഒപ്പം, വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
ഇന്ത്യൻ സർവകലാശാലയും ചേർന്നുള്ള സംയുക്ത സംരംഭങ്ങൾക്കും പ്രവർത്തനാനുമതി
നൽകും.കേരള നോളജ് വാലി ഏരിയക്കുള്ളിൽ ക്യാമ്പസോ കേന്ദ്രമോ സ്ഥാപിക്കാനാകും അനുമതി. ഭൂമി/കെട്ടിട കൈമാറ്റത്തിനും പാട്ടത്തിനും ആദ്യ 10 വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇളവും, കെട്ടിട-വസ്തു നികുതി ഇളവും ലഭിക്കും.

Related Posts

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത
  • November 28, 2026

ഡൽഹി: കെ സുധാകരൻ എംപി വിദേശത്ത്. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത. നിലവിൽ സുധാകരൻ ദുബായിലാണ്. നാളെ എംപിമാരോടും ഡൽഹയിൽ എത്താൻ AICC നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. അമേരിക്കയിൽ ചികിത്സയിൽ പോകുന്നതിന്റെ ഭാഗമായാണ് ദുബായിൽ എത്തിയത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ…

Continue reading
താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ
  • November 28, 2026

കോഴിക്കോട്: താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു.സംഭവത്തിൽ 2 സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പെൺകുട്ടിയെ ബസ് ഡ്രൈവർ കെ.കെ. അനീഷ്, ക്ലീനർ പി.എസ്. സജിത്ത് എന്നിവർ പലതവണ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ് ഇവരെന്നാണ്…

Continue reading

You Missed

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ

ശബരിമല വെർച്വൽ ക്യൂ തട്ടിപ്പ്; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു

ശബരിമല വെർച്വൽ ക്യൂ തട്ടിപ്പ്; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്