അപരാജിതയെ സിപിഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയ തീരുമാനം; അതൃപ്തി അറിയിക്കാന്‍ കേരള ഘടകം

തിരുവനന്തപുരം: സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ മകള്‍ അപരാജിതയെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി അറിയിക്കാന്‍ കേരള ഘടകം. ജനറല്‍ സെക്രട്ടറിയും ഭാര്യയും ചേര്‍ന്ന് മകളെ ദേശീയ കൗണ്‍സിലില്‍ അംഗമാക്കിയെന്നാണ് വിമര്‍ശനം.

വനിതാ നേതാക്കളാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ആര്‍ ലതാദേവി, പി വസന്തം, ജയ് ചിഞ്ചു റാണി തുടങ്ങിയ നേതാക്കളാണ് എതിര്‍പ്പ് അറിയിച്ചത്. അപരാജിതയെ നേരിട്ട് ദേശീയ കൗണ്‍സില്‍ ഉള്‍പ്പെടുത്തിയ തീരുമാനം അംഗീകരിക്കാന്‍ ആവില്ലെന്നും വനിതാ നേതാക്കള്‍ പറയുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെതാണ് തീരുമാനം.

ഇന്നലെയ ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ്, സെക്രട്ടറിയേറ്റ് യോഗങ്ങളിലാണ് വനിതാ നേതാക്കള്‍ അപരാജിത രാജയെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന നടപടിയല്ലെന്നാണ് വിമര്‍ശനം. വിദ്യാര്‍ഥി സംഘടനാരംഗത്ത് പ്രവര്‍ത്തിക്കുന്ന അപരാജിതയെ നേരിട്ട് ദേശീയ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യുന്നത് എന്ത് പ്രവര്‍ത്തന പാരമ്പര്യം പരിഗണിച്ചാണ് എന്ന ചോദ്യമാണ് ഉന്നയിച്ചത്. തീരുമാനത്തിനെതിരായ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ദേശീയ കൗണ്‍സിലില്‍ അറിയിക്കുമെന്ന് ഇതോടെ ബിനോയ് വിശ്വം വ്യക്തമാക്കുകയായിരുന്നു.

Related Posts

പിണറായി കാവൽ സർക്കാരായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു; ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല, പരിഹാരത്തിന് സമയമെടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി
  • September 18, 2026

കോഴിക്കോട്: പവർ കട്ട് കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് ഷാഫി പറമ്പിൽ എം പി. പിണറായി കാവൽ സർക്കാറായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വൈദ്യുതി വാങ്ങാൻ KC വേണുഗോപാലിൻ്റെ ഇടപെടലുണ്ട്. ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല.…

Continue reading
തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍പ്പിച്ചത് ഹോസ്പിറ്റല്‍ ബ്ലോക്കില്‍
  • September 18, 2026

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തച്ചങ്കരിയെ പാര്‍പ്പിച്ചിരിക്കുന്നത് ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലാണ്. ഡോക്ടറുടെ പരിശോധനയില്‍ ആരോഗ്യനില മോശമെന്ന് കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക്…

Continue reading

You Missed

പിണറായി കാവൽ സർക്കാരായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു; ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല, പരിഹാരത്തിന് സമയമെടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി

പിണറായി കാവൽ സർക്കാരായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു; ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല, പരിഹാരത്തിന് സമയമെടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി

തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍പ്പിച്ചത് ഹോസ്പിറ്റല്‍ ബ്ലോക്കില്‍

തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍പ്പിച്ചത് ഹോസ്പിറ്റല്‍ ബ്ലോക്കില്‍

കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; അറസ്റ്റിലായ റീനയുടെ വീട്ടില്‍ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെടുത്തു

കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; അറസ്റ്റിലായ റീനയുടെ വീട്ടില്‍ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെടുത്തു

ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ട് ഒരു ഗണേശ വിഗ്രഹം; മഹാരാഷ്ട്രയില്‍ നിന്നുള്ള കൗതുക കാഴ്ച

ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ട് ഒരു ഗണേശ വിഗ്രഹം; മഹാരാഷ്ട്രയില്‍ നിന്നുള്ള കൗതുക കാഴ്ച

അപരാജിതയെ സിപിഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയ തീരുമാനം; അതൃപ്തി അറിയിക്കാന്‍ കേരള ഘടകം

അപരാജിതയെ സിപിഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയ തീരുമാനം; അതൃപ്തി അറിയിക്കാന്‍ കേരള ഘടകം

മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി