തിരുവനന്തപുരം ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്മേൽ കൂടുതൽ നടപടിക്ക് സാധ്യത. രമ്യ ഹരിദാസ് എംഎൽഎ നേരിട്ട് മൊഴി നൽകാൻ ഉടൻ ഹാജരായേക്കും. എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട പ്രവർത്തിയല്ല രമ്യയുടേതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഫോൺ കോൾ വഴിയാണ് രമ്യ ഹരിദാസ് വിശദീകരണം നൽകിയത്. നേരിട്ടുള്ള മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും കൂടുതൽ നടപടി ഉണ്ടാകുക. അതിനിടെ ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടി ഉണ്ടായാൽ പ്രതിഷേധം അറിയിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. എംഎൽഎ ആണ് ആദ്യം സുജിത്തിനെ മർദിച്ചത് എന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സജിത്തിന് പരസ്യ പിന്തുണ നൽകുന്നത്.
അതേ സമയം സജാദ് വിളിച്ചിട്ടാണ് രമ്യ വീട്ടിലേക്ക് എത്തിയതെന്ന വാദം പൊളിഞ്ഞു. എംഎൽഎ സജാദിന്റെ വീട്ടുകാരെ കാണാൻ എത്തുന്നു എന്നു പറഞ്ഞ് രമ്യയുടെ പി എ പ്രദീപാണ് സജാതിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതെന്ന സംശയം ബലപ്പെടുന്നുണ്ട്. സംഘർഷത്തിന് ശേഷം രമ്യാഹരിദാസും, മറ്റ് രണ്ടുപേരും ഓടി ഇറങ്ങുന്നതും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വാഹനം റോഡിലിട്ട ശേഷമാണ് രമ്യാ ഹരിദാസ് ഇടവഴിയിലൂടെ വീട്ടിലേക്ക് കയറിയത്.







