വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്: ‘ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുത്’; തലശ്ശേരി ആർച്ച് ബിഷപ്പ്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ, ചർച്ചയാകാമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നു. ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുതെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു

മദ്യത്തിന് അനുകൂലമായ ഒരു നിലപാടും പൊതുസമൂഹം സ്വീകരിക്കില്ലെന്നാണ് ഉറച്ച വിശ്വാസമെന്ന് അദേഹം പറഞ്ഞു. വിശദമായ ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയെടുത്ത തീരുമാനം ധീരതയാണെന്നും പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരുടെ നിലപാടുകളെ തള്ളിക്കളയാനുമുള്ള മുഖ്യമന്ത്രിയുടെ ആര്‍ജവത്തെ അഭനന്ദിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുന്നതിനുളള ബജറ്റ് നിർദ്ദേശം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ചേരും. സർക്കാരിലെ ബോർഡ് കോർപ്പറേഷൻ വിഭജനത്തിനായി ബജറ്റിന് ശേഷം മുന്നണി യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ നികുതി കുറയ്ക്കൽ പ്രധാന ചർച്ചാ വിഷയമാകും. എന്നാൽ നികുതി പരിഷ്കാരം ധനബില്ലിന്റെ ഭാഗമാക്കി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ തീരുമാനം.

Related Posts

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്
  • September 25, 2026

ഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 105 കോടി രൂപയെന്ന് കണക്കുകള്‍. ബിജെപി 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയും ചെലവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കാണ് പുറത്തുവന്നത്. (Congress spent ₹105 crore in…

Continue reading
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്
  • September 25, 2026

കളമശേരി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്. കളമശേരി സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. കോണ്‍ഗ്രസ് നേതാവ് രാജു…

Continue reading

You Missed

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്