‘ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിയത് ആ കാഴ്ചയാണ്, മനുഷ്യരുടെ കലഹങ്ങള്‍ എത്ര നിസ്സാരമെന്ന് എനിക്ക് തോന്നിപ്പോയി…’; സുനിത വില്യംസ്

ബഹിരാകാശ പര്യടനം തനിക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിയെന്ന് സുനിത വില്യംസ്. ബഹിരാകാശത്തുനിന്ന് ഭൂമിയെ നോക്കുമ്പോള്‍ ഭൂമിയും അവിടെ മനുഷ്യര്‍ തമ്മിലുള്ള തര്‍ക്കങ്ങളും പോരും എത്ര അര്‍ഥശൂന്യമാണെന്ന് തനിക്ക് തോന്നിയെന്ന് സുനിത പറഞ്ഞു. നാസയില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ ഐസ് ഓണ്‍ സ്റ്റാര്‍സ്, ഫീറ്റ് ഓണ്‍ ഗ്രൗണ്ടെന്ന പേരില്‍ നടന്ന സംഭാഷണത്തിലായിരുന്നു പ്രതികരണം. 

ബഹിരാകാശത്തുനിന്ന് ഭൂമിയെ നോക്കുമ്പോള്‍ നാം താമസിക്കുന്ന ഒരൊറ്റ ഇടമായേ ഭൂമിയെ കാണാനാകൂ എന്ന് സുനിത വില്യംസ് വിശദീകരിക്കുന്നു. അവിടെ രാജ്യങ്ങളുടെ അതിര്‍ത്തികളില്ല. ആ കാഴ്ചയില്‍ ഇത്തരം തര്‍ക്കങ്ങളുടെ നിസ്സാരത നമ്മുക്ക് ബോധ്യപ്പെടും. ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുമെന്നും സുനിത വില്യംസ് പറഞ്ഞു.

നമ്മുടെ ഭൂമി പല കാലാവസ്ഥകളില്‍ എങ്ങനെ ജീവിക്കുന്നുവെന്നും എങ്ങനെ ചലിക്കുന്നുവെന്നും തനിക്ക് കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് സുനിത വില്യംസ് പറഞ്ഞു. ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ചും പ്രദേശങ്ങളുടെ നിറം മാറുന്നുണ്ടെന്നും ശീതകാലത്ത് ഭൂമിയെ മഞ്ഞുമൂടുന്നത് അറിയാനായെന്നും സമുദ്രങ്ങളുടെ നിറങ്ങള്‍ മാറുന്നത് താന്‍ ശ്രദ്ധിച്ചുവെന്നും സുനിത വില്യംസ് പറഞ്ഞു. അത് വിവേചനങ്ങള്‍ അതീതമായി ചിന്തിക്കാന്‍ തനിക്ക് ഊര്‍ജം നല്‍കി. ഒരൊറ്റ ഭൂമി പല കാലങ്ങളില്‍ മാറുന്നതുപോലെ മനുഷ്യവര്‍ഗം ഒന്നാണെന്നും കാഴ്ചപ്പാടുകളുടേയും വീക്ഷണകോണുകളുടേയും വ്യത്യാസങ്ങള്‍ കൊണ്ടാണ് പലരും വേര്‍തിരിവ് കാണുന്നതെന്നും സുനിത കൂട്ടിച്ചേര്‍ത്തു.

Related Posts

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി
  • September 26, 2026

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. ഹാൻസ് ചാക്കുകൾ സൂക്ഷിച്ചിരുന്നത്…

Continue reading
മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്
  • September 26, 2026

പത്തനംതിട്ട: മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാദം പൊളിയുന്നു. പി ധനേഷ് കുമാർ ഐഎഫ്എസിനെ അപ്രധാന ചുമതലയിലേക്കാണ് മാറ്റിയത്. ധനേഷ് കുമാറിന് മാന്യമായ പരിഗണന നൽകിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. നിലമ്പൂർ ഡിഎഫ്ഒ ആയിരിക്കെ…

Continue reading

You Missed

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി