ഒഡീഷ കേന്ദ്ര സർക്കാരിന്റെ പരീക്ഷണശാലയായി മാറി; ജോൺ ബ്രിട്ടാസ് എം പി

ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഒഡീഷ കേന്ദ്രസർക്കാരിന്റെ മറ്റൊരു പരീക്ഷണശാലയെ മാറി. ഇതിനെതിരെ ശക്തമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ ഇതിനെതിരെ കമ എന്നൊരു അക്ഷരം പറഞ്ഞിട്ടില്ല. കേന്ദ്ര മന്ത്രിമാർ നിശബ്ദത വെടിയണം.

കേരളത്തില്‍ നിന്നും മന്ത്രിസഭയിലുള്ള രണ്ടുപേര്‍ കന്യാസ്ത്രീകള്‍ക്കും ക്രൈസ്തവര്‍ക്കും അനുകൂലമായിട്ടുള്ള എന്തെങ്കിലും ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ. സുരേഷ് ഗോപി മാതാവിന് കിരീടം കൊടുത്തയാളാണ്. ജോര്‍ജ് കുര്യന്‍ കത്തോലിക്കാ സഭയുടെ പേരില്‍ മന്ത്രിസഭയില്‍ അംഗത്വം വഹിച്ചയാളാണ്. ഇവര്‍ ഒരക്ഷരം എങ്കിലും പറഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു. ഇവരുടെയൊക്കെ നാടകങ്ങള്‍ ഇനിയും തുടരും. അതില്‍ ന്യൂനപക്ഷങ്ങള്‍ പെട്ടു പോകരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഓഗസ്റ്റ് 6 ബുധൻ വൈകുന്നേരം അഞ്ചു മണിക്ക് ഒഡീഷയിലെ ജലേശ്വര്‍ (Jaleswar) ജില്ലയിലെ ഗംഗാധര്‍ (Gangadhar) ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി.ജോജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ വൈകുന്നേരം മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്. ആരാധന നടക്കുന്ന സമയത്ത് 70 ഓളം വരുന്ന ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിക്കുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. വൈദികരെയും കൂടെ ഉണ്ടായിരുന്ന സഹായിയേയും ഭീകരമായി മര്‍ദിക്കുകയാണ് ഉണ്ടായത്. ഇരു വൈദികരുടേയും മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു.

Related Posts

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത
  • May 23, 2026

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതിജീവിതയുടെ കത്ത്.ആദ്യ കേസിലെ അതിജീവിതയുടേതാണ് കത്ത്. വൈകാരികമായ പരാമർശങ്ങളാണ് കത്തിലുള്ളത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട് എന്നാൽ താൻ പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപ ജോസഫ് നടത്തുന്ന അപകീർത്തികരമായ…

Continue reading
ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി
  • May 23, 2026

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി ഇടുക്കി ഡിസിസി. DCC പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലിയെ നാമനിർദേശം ചെയ്തത്. നാമനിർദേശം ചെയ്ത കത്തടക്കം പുറത്തുവന്നു. നിഖിൽ പൈലി ഉൾപ്പെടെ അഞ്ച് പേരെയാണ് DCC അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

‘ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തും’; ആഭ്യന്തരമന്ത്രി

‘ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തും’; ആഭ്യന്തരമന്ത്രി

‘പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു’; ഗിവർഗീസ് മാർ കൂറിലോസ്

‘പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു’; ഗിവർഗീസ് മാർ കൂറിലോസ്

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

‘ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല, അൻസിബയ്ക്ക് പറയാനുള്ളത് അമ്മയിൽ പറയണമായിരുന്നു’; പ്രിയങ്ക