‘ഈ ശബ്ദത്തെ ഭയപ്പെടുന്നതാര്? എഴുത്തുകാരന്റെ നാവ് മൂടാനാകില്ല’; ഷിജു ഖാനെ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

കേരള സാഹിത്യ അക്കാദമിയുടെ സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ നിന്ന് ഡിവൈഎഫ്‌ഐ നേതാവ് ഷിജു ഖാനെ ഒഴിവാക്കി പരിപാടി റദ്ദ് ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഷിജു ഖാന്റേത് ഉള്‍പ്പെടെയുള്ള വ്യത്യസ്ത ശബ്ദങ്ങള്‍ നിശബ്ദമാക്കാനുള്ള ചിലരുടെ ഗൂഢാലോചനയും ഫ്യൂഡല്‍ ചിന്താഗതിയുമാണ് ഇതിന് പിന്നിലെന്നാണ് ചില ഇടത് പ്രൊഫൈലുകളില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങള്‍. ആരെ പേടിച്ചാണ് ഷിജുഖാനെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നാണ് പോസ്റ്റുകളിലൂടെ ഇവര്‍ ആവശ്യപ്പെടുന്നത്. സ്ഥാപിത താത്പര്യക്കൂട്ടങ്ങളുടെ ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഷിജു ഖാനെ പിന്തുണയ്ക്കുന്നവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷിജു ഖാന്‍ ശിശുക്ഷേമ സമിതിയുടെ ചുമതലയിലിരിക്കേ ദത്ത് വിവാദത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരിലാണ് അദ്ദേഹത്തെ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ഷിജു ഖാന്‍ സംസാരിച്ചാല്‍ ദത്തുവിവാദത്തില്‍ ഉള്‍പ്പെട്ട അനുപമ ഉള്‍പ്പെടെ പ്രതിഷേധിക്കുമെന്ന് ഭയന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് വിവരം. ദത്ത് വിവാദത്തില്‍ ഷിജു ഖാന്‍ സ്വീകരിച്ച നിലപാട് അടക്കം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ അദ്ദേഹത്തിന്റെ വിവിധ പദവികളിലെ പ്രവര്‍ത്തനങ്ങളും നിലപാടുകളും മികച്ചതായിരുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം.

എഴുത്തുകാരന്‍ രാഹുല്‍ എസ്സിന്റെ പോസ്റ്റ് ഇങ്ങനെ:

സഖാവ്. ഡോ. ജെ.എസ് ഷിജൂഖാന്‍
പാര്‍ട്ടിയും സര്‍ക്കാരും ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ എല്ലാം കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ഇനി അങ്ങോട്ടും അങ്ങനെ തന്നെയുണ്ടാകും ?

ഷിജുഖാനെ പിന്തുണച്ച് കവിതാ ആനന്ദ് കുമാര്‍ എഴുതിയത്:

നാവുമരമൊക്കെ നാവും നട്ടെല്ലും തളര്‍ന്ന് വശം കെട്ടെടോ സഖാവേ…
ഭയം ഭരിക്കുന്ന ഇന്ത്യയെ കുറിച്ചുള്ള ആദികള്‍, അക്കാദമി ചെയര്‍മാന്‍ തത്ക്കാലം മാറ്റി വച്ചിരിക്കുന്നു….
ഇനി അല്പം വിവാദങ്ങള്‍ ഭരിക്കുന്ന കേരളത്തെ കുറിച്ചുള്ള ആദികളാവാം…????

വിഷയത്തില്‍ രാജേഷ് ചിറപ്പാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആരെ പേടിച്ചിട്ടാണ് ഡോ. ഷിജുഖാനെ കേരള സാഹിത്യ അക്കാദമിയുടെ രാജ്യാന്തര സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിഞ്ഞാല്‍ കൊള്ളാം. സാഹിത്യ അക്കാദമി പ്രസിഡന്റ് പറയുന്നത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്നാണ്. അറിയാന്‍ കഴിയുന്നത് ആ പരിപാടി തന്നെ റദ്ദ് ചെയ്തു എന്നാണ്. കഷ്ടം നിങ്ങള്‍ ആരുടെ വിശുദ്ധ പശുക്കളെയാണ് മേയ്ക്കാന്‍ നില്‍ക്കുന്നത് ? ഫ്യൂഡലിസത്തിന്റെ തൊഴുത്തുകളിലെ കറവ പറ്റിയ ആശയങ്ങളെ എത്ര കാലം നിങ്ങള്‍ക്ക് പോറ്റാനാവും?

ഒസ്‌ബോണ്‍ യേശുദാസിന്റെ പോസ്റ്റ് വായിക്കാം:

എഴുത്തുകാരന്റെ ശബ്ദം മൂടാനാവില്ല ?
കേരള സാഹിത്യ അക്കാദമി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ സംസാരിക്കുവാന്‍ ക്ഷണിക്കപ്പെട്ട ഡോ. ഷിജുഖാനെ പങ്കെടുപ്പിക്കരുതെന്ന പ്രചാരണം ചില സ്ഥാപിത താല്‍പര്യകൂട്ടങ്ങള്‍ സംഘടിപ്പിച്ച ഒരു ജനാധിപത്യവിരുദ്ധ നീക്കമാണ്.
ഒരു എഴുത്തുകാരനെ, ചിന്തകനെ,സാംസ്‌കാരികപ്രവര്‍ത്തകനെ സാഹിത്യവേദിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ നടത്തുന്ന ഇത്തരം നീക്കങ്ങളിലൂടെ ചിലരുടെ ഭീതിയും അസഹിഷ്ണുതയുമാണ് തെളിയിക്കുന്നത്.
ഡോ. ഷിജുഖാന്‍ കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യുവജന സംഘടനാ നേതാവ്, എഴുത്തുകാരന്‍, വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങി കേരളത്തിന്റെ മുഖ്യധാരയില്‍ ഇടപെടുന്ന ശക്തമായ ജനകീയ ശബ്ദമാണ്.
സാഹിത്യ വേദിയില്‍ നിന്നും വ്യത്യസ്തമായ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ജനാധിപത്യത്തെയും സംസ്‌കാരത്തെയും നേരിടുന്ന ഫാസിസ്റ്റ് സ്വഭാവത്തിന്റെ പ്രകടനമാണ്.
സാഹിത്യത്തിന്റെ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ ജനാധിപത്യത്തിനെതിരായ വെല്ലുവിളിയെ ഞങ്ങള്‍ ഒന്നാകെ അപലപിക്കുന്നു!

Related Posts

എടുക്കാം ടിക്കറ്റ്, നേടാം ഒരു കോടി: കാരുണ്യ പ്ലസ് ഫലം ഇന്ന്
  • May 21, 2026

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക.…

Continue reading
‘സ്ത്രീ എന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്’; KSU മുൻ നേതാവ് അറസ്റ്റിൽ
  • May 21, 2026

സോഷ്യല്‍ മീഡിയയില്‍ സ്ത്രീ എന്ന വ്യാജേന പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കെഎസ്‌യു മുൻ നേതാവ് അറസ്റ്റിൽ. ജിതിൻ ടി വർഗീസ് ആണ് അറസ്റ്റിലായത്. OLX , ഫേസ്ബുക്ക് മുഖേനയാണ് തട്ടിപ്പ് നടത്തിയത്. OlX വഴി ശേഖരിച്ച ആളുകളുടെ തിരിച്ചറിയൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും