സംസ്ഥാന സര്‍ക്കാര്‍ വിപണയിലിറക്കുന്ന മദ്യത്തിന് പേരായി; ബ്രാന്‍ഡിക്ക് ‘മലബാര്‍ മിസ്റ്ററി’ എന്ന് പേരിട്ടതായി വിവരം

ജവാന് ശേഷം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. മലബാര്‍ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്ക് മലബാര്‍ മിസ്ട്രി എന്ന് പേരിട്ടതായി വിവരം. മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയില്‍ ബ്രാന്‍ഡിന്റെ പേര് പ്രഖ്യാപിക്കും.

നാല്‍പതിനായിരത്തോളം പേരുകള്‍ പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, സാങ്കേതിക തടസം കാരണം വകുപ്പ് തന്നെ പേര് നിശ്ചയിക്കുകയായിരുന്നു. ഇതിന്റെ ലേബല്‍ വര്‍ക്ക് ഉള്‍പ്പടെ ആരംഭിച്ചുവെന്നാണ് എക്‌സൈസില്‍ നിന്ന് ലഭിക്കുന്ന വിവരം.

മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം നേരത്തെ വിവാദമായിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. പിന്നാലെ പുതിയ മദ്യത്തിന് പേര് നല്‍കുന്നതിനായി സംഘടിപ്പിച്ച മത്സരം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. മദ്യത്തിന് പേരിടാന്‍ എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ടുള്ള നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ണായക ഇടപെടല്‍ നടത്തിയത്. ഇത്തരത്തിലുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിലൂടെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

വിഷയത്തില്‍ കേരള സ്റ്റേറ്റ് ബെവ്റേജസ് കോര്‍പ്പറേഷന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്കോ കോടതിയെ അറിയിച്ചത്. ബെവ്കോയുടെ വിശദീകരണം വന്ന പശ്ചാത്തലത്തില്‍ ഹൈക്കോടതി മലബാര്‍ ഡിസ്റ്റലറീസിനോട് വിശദീകരണം തേടുകയും ചെയ്തു. എല്ലാ നടപടികളും സ്റ്റേ ചെയ്ത കോടതി, കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 12-ലേക്ക് മാറ്റിയിരിക്കുകയാണ്.

Related Posts

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ
  • September 22, 2026

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മോദിയും ഇഡിയും വിഡിയും ഒത്തുചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണത്. അതിന്റെ ഭാഗമായാണ് ഇഡി നിര്‍ദേശപ്രകാരം കേസെടുത്തത്. ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിച്ചു…

Continue reading
ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത
  • September 22, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 600 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വൈദ്യുതി…

Continue reading

You Missed

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം