നഴ്സ് സബീനക്ക് ധീരതക്കുള്ള കല്‍പന ചൗള പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട്

വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യ ദിനത്തില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനില്‍ തൂങ്ങി മറുകരയിലെത്തിയ സബീന പരിക്കേറ്റ 35ഓളം പേര്‍ക്കാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്.

ചെന്നൈ: വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ നഴ്സ് എ സബീനയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ ആദരം. തമിഴ്നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്കാരം നല്‍കിയാണ് തമിഴ്നാട് ആദരിക്കുന്നത്. കല്‍പന ചൗള പുരസ്കാരം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സബീനയ്ക്ക് സമ്മാനിക്കും.

വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യ ദിനത്തില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനില്‍ തൂങ്ങി മറുകരയിലെത്തിയ സബീന പരിക്കേറ്റ 35ഓളം പേര്‍ക്കാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. സിപ് ലൈനിലൂടെ മെഡിക്കല്‍ കിറ്റുമായി ആത്മധൈര്യത്തോടെ പുഴ കടന്ന് വെല്ലുവിളികളെ അതിജീവിച്ച് ദുരന്തബാധിതരെ പരിചരിച്ചതിനാണ് ആദരം. ആരോഗ്യ മന്ത്രിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമാനിറ്റി (എസ്.ടിഎസ്.എച്ച്) ഹെല്‍ത്ത് കെയര്‍ ആതുര സേവന വളണ്ടിയര്‍ വിഭാഗത്തിലെ നഴ്സാണ് സബീന. ഉരുള്‍പൊട്ടലുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയ എസ്‍ടിഎസ്‍എച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം സബീനയും ഉണ്ടായിരുന്നു. മെഡിക്കല്‍ കിറ്റുമായി മറുകരയിലേക്ക് പോകാൻ പുരുഷ നഴ്സുമാരെ അന്വേഷിച്ചെങ്കിലും ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് സബീന മറുകരയിലേക്ക് പോകാൻ തയ്യാറായത്.

വടത്തില്‍ തൂങ്ങി സബീന മറുകരയിലെത്തിയത് പിന്നീട് ദുരന്തമുഖത്ത് എത്തിയ ഡോക്ടര്‍മാര്‍ക്കും പുരുഷ നഴ്സുമാര്‍ക്കും മറുകരയിലേക്ക് പോകുന്നതിന് ധൈര്യം പകരുകയും ചെയ്തു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയ്കുള്ള പാലം തകര്‍ന്നതോടെയാണ് വടത്തില്‍ തൂങ്ങി മറുകരയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായത്. സബീനയുടെ രക്ഷാപ്രവര്‍ത്തനത്തിന് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കയ്യടി നേടിയിരുന്നു.

  • Related Posts

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്
    • January 17, 2025

    ദിലീപുമായി താരതമ്യം ചെയ്യപ്പെടുന്നതിനോട് തനിക്ക് താല്പര്യമില്ല എന്ന് ബേസിൽ ജോസഫ്. ബേസിൽ ജോസഫ്,സൗബിൻ ഷാഹിർ,ചെമ്പൻ വിനോദ്,ചാന്ദിനി ശ്രീധരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രാവിന്കൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് നടത്തിയ പ്രെസ്സ്മീറ്റിൽ ആണ് നടന്റെ…

    Continue reading
    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’
    • January 17, 2025

    2025ൻ്റെ തുടക്കത്തിൽ തന്നെ ഒരു ഗംഭീര വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി