ഒരു വരിയെങ്കിലും മൂളാത്തവരുണ്ടോ? സംഗീത പ്രേമികള്‍ക്കായി ഒരു ദിനം; ഇന്ന് ലോക സംഗീതദിനം

ഇന്ന് ലോക സംഗീതദിനം. ലോകത്തിന്റെ സാംസ്‌കാരിക നിധിയാണ് സംഗീതം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ക്കപ്പുറത്ത് ബന്ധങ്ങള്‍ ഉറപ്പിക്കാന്‍ സംഗീതം ലോകത്തെ സഹായിക്കുന്നു. (world music day 2024 updates)

ദേവന്മാരുടെ സല്ലാപമാണ് സംഗീതമെന്ന യുസഫലി കേച്ചേരിയുടെ വരികളുടെയത്രയും സുന്ദരമാണ് സംഗീതം. വികാരങ്ങളുടെ ഭാഷയാണത്. അതിരുകള്‍ ഭേദിച്ച് സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും കുറുകെ ജനതയെ ബന്ധിപ്പിക്കുന്ന സാര്‍വത്രികമായ ഭാഷയാണ് സംഗീതം.

ക്ലാസിക്കല്‍ സിംഫണിയോ ഹിന്ദുസ്ഥാനി രാഗമോ നാടോടി രാഗങ്ങളോ അതെന്തുമാകട്ടെ. മനുഷ്യസമൂഹങ്ങളുടെ വൈവിധ്യവും സമ്പന്നതയും പ്രതിഫലിപ്പിക്കുന്നതിലാണ് സംഗീതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്. ജനതയെ ഒരുമിപ്പിക്കാനും ബന്ധങ്ങള്‍ സൃഷ്ടിക്കാനും സംഗീതത്തിനാകും.

1976ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് സംഗീതത്തിന് ഒരുദിനമെന്ന ആശയം മുന്നോട്ടുവച്ചത്. അമേരിക്കയിലത് യാഥാര്‍ത്ഥ്യമായില്ലെങ്കിലും 1982ല്‍ ഫ്രഞ്ച് സംസ്‌കാരികമന്ത്രി ജാക്ക് ലാങ് ഈ ആശയം പ്രാവര്‍ത്തികമാക്കി. ഫെറ്റ് ഡി ലാ മ്യൂസിക് എന്ന പേരില്‍ 1982ല്‍ ഫ്രാന്‍സില്‍ തുടക്കമിട്ട സംഗീതദിനം ഇന്ന് ലോകമെങ്ങും ആഘോഷിക്കുന്നു. സംഗീതത്തെ നമ്മുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും പ്രചോദനത്തിന്റെയും ബന്ധങ്ങളുടേയും ഉറവിടമായി തുടരാന്‍ നുവദിക്കുക.

Related Posts

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
  • March 12, 2025

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

Continue reading
‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
  • March 12, 2025

കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു