ഓണദിനത്തില്‍ കുഞ്ഞിന്‍റെ മുഖം ആദ്യമായി ലോകത്തിന് കാണിച്ച് അമലപോള്‍

കഴിഞ്ഞ ജൂണിലാണ് അമലയ്ക്ക് ആണ്‍ കുഞ്ഞ് പിറന്നത്. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്.

കൊച്ചി: തന്‍റെ കുഞ്ഞിന്‍റെ മുഖം ആദ്യമായി ലോകത്തിന് കാണിച്ച് നടി അമലപോള്‍. ഭര്‍ത്താവ് ജഗത് ദേശായിക്കൊപ്പം എടുത്ത ഓണം ഫാമിലി ചിത്രത്തിലാണ് അമല കുഞ്ഞിന്‍റെ മുഖം ലോകത്തിന് കാണിച്ചത്. ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ ജൂണിലാണ് അമലയ്ക്ക് ആണ്‍ കുഞ്ഞ് പിറന്നത്. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് അമല തന്നെയാണ് ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചതും.ഗര്‍ഭകാലത്തെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരോട് പങ്കുവച്ചിരുന്നു.

ഗുജറാത്തിലെ സൂറത്തിലായിരുന്ന അമലപോളിന്‍റെ ബേബി ഷവര്‍ നടന്നത്. ഗുജറാത്തിയായ ജഗതിന്‍റെ ആചാര പ്രകാരമായിരുന്നു ഈ ആഘോഷങ്ങള്‍ നടന്നത്. ആടു ജീവിതമാണ് അമല അഭിനയിച്ച് അടുത്തകാലത്ത് ശ്രദ്ധേയമായ ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. നേരത്തെ നിറവയറുമായാണ് ആടുജീവിതത്തിന്‍റെ പ്രമോഷനും മറ്റും അമല എത്തിയിരുന്നത്. അടുത്തിടെ നിറവയറുമായി ഒരു ഫാഷന്‍ ഷോയിലും അമല പങ്കെടുത്തിരുന്നു. 

2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. 

അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു. സിനിമാരംഗത്തും സജീവമാണ് അമല പോള്‍ ഇപ്പോള്‍. അമല പോളിന്‍റേതായി അവസാനം ഇറങ്ങിയ ചിത്രം ലെവൽ ക്രോസാണ്. ജിത്തു ജോസഫ് അവതരിപ്പിച്ച ആസിഫ് അലി നായകനായ ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  • Related Posts

    മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം
    • August 18, 2026

    സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട്…

    Continue reading
    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
    • August 14, 2026

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

    Continue reading

    You Missed

    കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

    കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

    ‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

    ‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

    സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

    സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

    കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

    കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

    പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

    പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

    സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി

    സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി