തെലുങ്ക് താരം നാനി നായകനായി എത്തിയ സരിപോത 100 കോടി ക്ലബില്‍ എത്തി. റിലീസ് ചെയ്ത് 18-ാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.
ഹൈദരാബാദ്: തെലുങ്ക് താരം നാനി നായകനായി എത്തിയ സരിപോത ശനിവാരം 100 കോടി ക്ലബില്‍ എത്തി.റിലീസ് ചെയ്ത് 18-ാം ദിവസമായ ഞായറാഴ്ചയാണ് നാനി നായകനായ ചിത്രം ഒടുവിൽ 100 കോടി ക്ലബ്ബിൽ പ്രവേശിച്ചത്. ഇതോടെ 16 വർഷത്തെ കരിയറിലെ മൂന്നാമത്തെ 100 കോടി ഗ്രോസറും നാനി സ്വന്തമാക്കി.
ഇന്ത്യയിലെ ഒന്നാം നമ്പർ സംവിധായകൻ എസ് എസ് രാജമൗലിയുടെ ഐക്കണിക് പരീക്ഷണ നാടകമായ ഈഗയാണ് നാനിയുടെ ആദ്യ 100 കോടി ചിത്രം. 2012ൽ റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമായി 107 കോടി രൂപയാണ് കളക്ഷൻ നേടിയിരുന്നു. 2023-ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമയായ ദസറ 121 കോടി രൂപ കളക്ഷൻ നേടി നാനിയുടെ രണ്ടാമത്തെ 100 കോടി ഗ്രോസറായി.
സൂര്യാസ് സാറ്റർഡേ എന്ന പേരില്‍ മലയാളത്തിലും ഈ ചിത്രം റിലീസായിരുന്നു. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്ത ഓഗസ്റ്റ് 29നാണ് റിലീസ് ചെയ്തത്. പ്രിയങ്ക മോഹൻ നായികയായെത്തുന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചിരിക്കുന്നത് എസ് ജെ സൂര്യ ആണ്.
സൂപ്പർ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ സൂര്യാസ് സാറ്റർഡേ ഒരുക്കിയിരിക്കുന്നത്.
ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സായ് കുമാർ ആണ്. ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ, കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.