‘പാൽനിലാ പുഞ്ചിരി’ വീണ്ടും പ്രേക്ഷകരിലേക്ക്: ‘ഭീഷ്മർ’ സിനിമയിലെ പുതിയ ​ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആൽബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. സംഗീതം നൽകിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്. ഒ എം കരുവാരകുണ്ട് ആണ് വരികൾ എഴുതിയത്. യുവ ഗായിക ദാന റാസിഖ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കൽ വിഡീയോ ആയി അണിയിച്ചൊരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഭീഷ്മര് മാർച്ച് 20-ന് തീയറ്ററുകളിൽ എത്തും. ഡ്രീംബിഗ്‌ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒരു ‘മ്യൂസിക്കൽ റൊമാന്റിക് ഫാമിലി ഫൺ ഫിൽഡ് ത്രില്ലർ’ ആയാണ് ഭീഷ്മർ ഒരുക്കിയിരിക്കുന്നത്.

സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസങ്ങൾ കൊണ്ടാണ് ഭീഷ്മറിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

Related Posts

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
  • September 12, 2026

8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ. എട്ട് സംസ്ഥാനങ്ങളിലെ…

Continue reading
ഇത് പുതു പുത്തൻ ത്രില്ലർ അനുഭവം, കയ്യടി നേടി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’
  • September 11, 2026

കണ്ടുമടുത്ത പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന, തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ നിലനിർത്തുന്ന ഒരു മികച്ച സീറ്റ് എഡ്ജ് ത്രില്ലറാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ഭർത്താവിൻ്റെ മരണത്തോടെ പൊലീസ് സേനയിലേക്ക് എത്തേണ്ടി വരുന്ന അലീന എന്ന…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം