കോടി ക്ലബില്‍ ആ തെന്നിന്ത്യൻ താരം ഒന്നാമൻ, മൂന്നാമൻ പ്രഭാസ്, മോഹൻലാല്‍ പതിനഞ്ചാമൻ, മമ്മൂട്ടിക്ക് ഇടമില്ല

പൃഥ്വിരാജ്, നസ്‍ലെൻ, നിഖില്‍ സിദ്ധാര്‍ഥ് തുടങ്ങിയവരൊക്കെ ആ പട്ടികയിലുണ്ട്.

ബോളിവുഡില്‍ നിന്നുള്ളവ മാത്രമായിരുന്നു പണംവാരി സിനിമകളായി മുമ്പ് കണക്കാക്കിയിരുന്നത്. തെലുങ്കിലും തമിഴകത്തും നിന്നുള്ള സിനിമകള്‍ ബോളിവുഡിനെ വെല്ലുന്ന ഹിറ്റുകളായി അടുത്തിടെ മാറാറുണ്ട്. നിലവില്‍ തെലുങ്ക് ഇന്ത്യയില്‍ കൂടുതല്‍ കളക്ഷൻ നേടാറുമുണ്ട്. കൂടുതല്‍ തവണ തെന്നിന്ത്യയില്‍ 100 കോടി ക്ലബിലെത്തിയ നടൻമാരുടെ പട്ടിക പരിശോധിക്കുന്നത് സിനിമാ ആരാധകര്‍ക്ക് കൗതുകകരമായ ഒന്നായിരിക്കും.

തെന്നിന്ത്യയില്‍ നിന്ന് 100 കോടി ചിത്രങ്ങള്‍ കൂടുതല്‍ ഉള്ളത് വിജയ്‍ക്കാണ്. 12 എണ്ണമാണ് വിജയ്‍യുടേതായി 100 കോടി ക്ലബിലെത്തിയത്. രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരവുമാണ് വിജയ്. 10 എണ്ണമാണ് നൂറ് കോടി ചിത്രങ്ങളായി രജനികാന്തിനുള്ളത്.നടൻ പ്രഭാസാകട്ടെ ഏഴ് 100 കോടി ക്ലബുമായി മൂന്നാമതുണ്ട്. രണ്ട് തവണ 1000 കോടി ചിത്രങ്ങളും പ്രഭാസിന്റെ പേരിലായിട്ടുണ്ട്. നാലാം സ്ഥാനത്ത് ഏഴ് 100 കോടി ക്ലബുമായി മഹേഷ് ബാബുമുണ്ട്. രാം ചരണിന് മൂന്ന് 100 കോടി ക്ലബാണുള്ളത്.

മലയാളത്തിന്റെ മോഹൻലാല്‍ രണ്ട് 100 കോടി ക്ലബില്‍ അംഗത്വം നേടിയെങ്കിലും തെന്നിന്ത്യയില്‍ പതിനഞ്ചാം സ്ഥാനത്താണ്. യാഷിന് രണ്ടും കന്നഡയിലെ തന്നെ താരമായ ഋഷഭ് ഷെട്ടിക്ക് ഒരു 100 കോടി ക്ലബുമാണുള്ളത്. ധനുഷിനും രണ്ട് 100 കോടി ചിത്രങ്ങളാണ് ഉള്ളത്. പൃഥ്വിരാജ്, കാര്‍ത്തി, നസ്‍ലെൻ, സൗബിൻ ഷാഹിര്‍, ഫഹദ്, നിഖില്‍ സിദ്ധാര്‍ഥ്, സുന്ദര്‍ സി, സായ് ധരം തേജ്, തേജ സജ്ജ, വിക്രം, ടൊവിനോ തോമസ്, വിജയ് ദേവെരകൊണ്ട, വരുണ്‍ തേജ്, വെങ്കടേഷ്, വിശാല്‍, വിജയ് സേതുപതി എന്നിവര്‍ക്കും ഓരോ 100 കോടി ക്ലബുകള്‍ ഉള്ളപ്പോള്‍ മമ്മൂട്ടിക്ക് ആ പട്ടികയില്‍ ഇടമില്ല

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം