കേരളത്തിലും ഞെട്ടിച്ച് കല്‍ക്കിയുടെ കുതിപ്പ്, കളക്ഷനില്‍ ഇനി മുന്നില്‍ ആ ഒരേയൊരു ചിത്രം മാത്രം

കേരളത്തില്‍ കല്‍ക്കിക്ക് മുന്നില്‍ ആ ചിത്രം മാത്രം.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ  പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണ്. ആഗോളതലതലത്തില്‍ കല്‍ക്കി ആകെ 1000 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാൻ കല്‍ക്കിക്കാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും കല്‍ക്കി 2898 എഡി കളക്ഷനില്‍ വൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് കല്‍ക്കി 28 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഇനി ബാഹുബലി രണ്ടാണ് കേരളത്തില്‍ കളക്ഷനില്‍ കല്‍ക്കിക്ക് മുന്നില്‍ ടോളിവുഡില്‍ നിന്നുള്ളത്. പ്രഭാസ് നിറഞ്ഞാടുന്ന കല്‍ക്കി ഇനി ഏതൊക്കെ റെക്കോര്‍ഡുകളാണ് മറികടക്കുക എന്നതിലാണ് ആകാംക്ഷ. എന്തായാലും നടൻ പ്രഭാസിന് ബാഹുബലിക്ക് ശേഷം വൻ വിജമാണ് കല്‍ക്കി സമ്മാനിക്കുന്നത്.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Related Posts

‘ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, ഒരു കോളിന് അപ്പുറം എന്റെ സഹോദരനാണ് ഷാഫി സാർ ’; സുരാജ് വെഞ്ഞാറമൂട്
  • January 28, 2025

സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ സുരാജ് വെഞ്ഞാറാമൂട്. എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ്…

Continue reading
ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് പോസ്റ്റർ കണ്ടാലറിയാം’; ‘എമ്പുരാനെ’ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
  • January 28, 2025

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. നാളെ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത്…

Continue reading

You Missed

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

സൂര്യയുടെ റെട്രോയിലെ ഗാനം എത്തി ; താരത്തിന്റെ തിരിച്ചു വരവെന്ന് ആരാധകർ

സൂര്യയുടെ റെട്രോയിലെ ഗാനം എത്തി ; താരത്തിന്റെ തിരിച്ചു വരവെന്ന് ആരാധകർ

സുരേഷ് കുമാറിനൊപ്പം നിൽക്കുമെന്ന് നിര്‍മ്മാതാക്കള്‍, ആന്റണിക്കൊപ്പമെന്ന് താരങ്ങള്‍; സിനിമാ പോര് രൂക്ഷം

സുരേഷ് കുമാറിനൊപ്പം നിൽക്കുമെന്ന് നിര്‍മ്മാതാക്കള്‍, ആന്റണിക്കൊപ്പമെന്ന് താരങ്ങള്‍; സിനിമാ പോര് രൂക്ഷം

‘ആന ഇടഞ്ഞത് തുടർച്ചയായ വെടികെട്ടിന്റെ ആഘാതത്തിൽ; ചട്ട ലംഘനം നടന്നു’; വനം വകുപ്പ് റിപ്പോർട്ട്

‘ആന ഇടഞ്ഞത് തുടർച്ചയായ വെടികെട്ടിന്റെ ആഘാതത്തിൽ; ചട്ട ലംഘനം നടന്നു’; വനം വകുപ്പ് റിപ്പോർട്ട്

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ