പത്താനെയും വീഴ്‍ത്തി കല്‍ക്കി, ആ ചിത്രം മാത്രം ഇനി മുന്നില്‍, ആഗോള കളക്ഷനില്‍ കുതിപ്പ്

കല്‍ക്കിക്ക് മുന്നില്‍ ഇനി ഒരു ചിത്രം മാത്രമാണുള്ളത്.

കല്‍ക്കി 2898 എഡി 1000 കോടിയും കവിഞ്ഞ് കുതിക്കുകയാണ്. നേരത്തെ പ്രഭാസ് 1000 കോടിയുടെ കളക്ഷൻ ബാഹുബലി രണ്ടിലൂടെയും ആഗോളതലത്തില്‍ നേടിയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും കല്‍ക്കിക്ക് കളക്ഷനില്‍ നേട്ടമുണ്ടാക്കാനാകുന്നുണ്ട്. വടക്കേ അമേരിക്കയില്‍ കല്‍ക്കി ആകെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖ് ഖാന്റെ പത്താന്റെ ഫൈനല്‍ കളക്ഷൻ മറികടന്നാണ് കല്‍ക്കിയുടെ മുന്നേറ്റമെന്നത് പ്രധാനമാണ്. പ്രഭാസിന്റെ ബാഹുബലി 2 ആണ് കളക്ഷനില്‍ നിലവില്‍ വടക്കേ അമേരിക്കയില്‍ ഇന്ത്യൻ ചിത്രങ്ങളില്‍ ഒന്നാമത്. ബോളിവുഡിനെയും മറികടന്നാണ് തെലുങ്കില്‍ നിന്നുള്ള ചിത്രങ്ങളുടെ കുതിപ്പെന്നത് അമ്പരപ്പിക്കുന്നുണ്ട്. കല്‍ക്കി 2898 എഡി റിലീസായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആഗോള ബോക്സ് ഓഫീസില്‍ കളക്ഷനില്‍ മുന്നേറുകയാണ്.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു തെലുങ്ക് സംവിധായകനായ നാഗ് അശ്വിനാണ് കല്‍ക്കി ഒരുക്കിയതെന്നതിനാല്‍ ചിത്രം റിലീസിന് മുന്നേ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു. രാജ്യമൊട്ടാകെ ആരാധകരുള്ള പാൻ ഇന്ത്യൻ ചിത്രങ്ങളിലെ നായകനാണ് പ്രഭാസ് എന്നതും കല്‍ക്കിക്ക് തിയറ്ററുകളില്‍ അനുകൂല ഘടകമായി. ബാഹുബലി രണ്ടിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രഭാസിന്റേതായി രാജ്യമൊട്ടാകെ സ്വീകരിക്കപ്പെടുന്ന ചിത്രമായി മാറിയിരിക്കുകയാണ് കല്‍ക്കി. പ്രഭാസിന് നിറഞ്ഞാടാൻ ഒരു ഇടമുള്ള ചിത്രമാണ് കല്‍ക്കി 2898 എഡിയെന്നതും ലോകമെങ്ങുമുള്ള താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

അമിതാഭ് ബച്ചനും വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചത്. ദീപിക പദുക്കോണാണ് നായികയായി എത്തിയിരിക്കുന്നത്. ഉലകനായകൻ കമല്‍ഹാസനും ഒരു നിര്‍ണായക കഥാപാത്രമായി കല്‍ക്കിയിലുണ്ട്. പശുപതി, അന്നാ ബെൻ, ദുല്‍ഖര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും കല്‍ക്കിക്ക് പ്രധാനപ്പെട്ട ആകര്‍ഷണമായി. നിര്‍മാണം നിര്‍വഹിച്ചത് വൈജയന്തി മൂവീസാണ്. ഇതിഹാസത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ള ഫിക്ഷൻ ചിത്രമാണ് കല്‍ക്കി. സംഗീതം നിര്‍വഹിച്ചത് സന്തോഷ് നാരായണനാണ്.

  • Related Posts

    ” വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്” എറണാകുളത്ത് ആരംഭിച്ചു
    • April 9, 2025

    സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ “വാഴ “എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് ” വാഴ II ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് ” എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന…

    Continue reading
    പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘നോബഡി’യുടെ പൂജ കൊച്ചിയിൽ നടന്നു
    • April 9, 2025

    മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് പിക്ക്‌ചേഴ്‌സ്ഖ് വെല്ലിംഗ്ടൺ ഐലൻഡിൽ വെച്ച് നടന്നു. എന്ന് നിന്റെ മൊയ്ദീൻ, കൂടെ തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ…

    Continue reading

    You Missed

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്