നാല് കൊല്ലത്തില്‍ 9 പടങ്ങള്‍ പൊട്ടി: അവശേഷിക്കുന്നത് ഒന്നോ രണ്ടോ ചിത്രം കൂടി; അക്ഷയ് കുമാര്‍ ഔട്ടാകുമോ !

അക്ഷയ് കുമാറിനെപ്പോലുള്ള ഒരു താരത്തിന്‍റെ കരിയറിലെ തന്നെ മോശം റിലീസ് വാരാന്ത്യ കളക്ഷനാണ് സര്‍ഫിറ നേടിയത്. 

ഈ വെള്ളിയാഴ്ചയാണ് അക്ഷയ് കുമാര്‍ നായകനായ സർഫിറ റിലീസ് ചെയ്തത്. ബിഗ് ബജറ്റും താരനിരയും ഉണ്ടായിരുന്നിട്ടും ചിത്രം ബോക്‌സ് ഓഫീസിൽ ദയനീയമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ ദിനം 2.5 കോടിയും ശനിയാഴ്ച 4.25 കോടിയും ഞായറാഴ്ച 5.25 കോടിയും നേടിയ ചിത്രം വാരാന്ത്യത്തിൽ 12 കോടി നേടി. എന്നാല്‍ തിങ്കളാഴ്ച വീണ്ടും 1.5 കോടിക്ക് താഴെയാണ് ചിത്രത്തിന്‍റെ കളക്ഷന്‍ എന്നാണ് വിവരം.

അക്ഷയ് കുമാറിനെപ്പോലുള്ള ഒരു താരത്തിന്‍റെ കരിയറിലെ തന്നെ മോശം റിലീസ് വാരാന്ത്യ കളക്ഷനാണ് സര്‍ഫിറ നേടിയത്. കഴിഞ്ഞ നാല് വര്‍ഷത്തില്‍ അക്ഷയ് കുമാറിന്‍റെ പടങ്ങള്‍ എല്ലാം തന്നെ ഫ്ലോപ്പായിരുന്നു. സർഫിറയുടെ കളക്ഷൻ നോക്കുമ്പോൾ നാല് കൊല്ലത്തിനിടെ അക്ഷയ് കുമാര്‍ നായകനായ  ഒമ്പതാമത്തെ ഫ്ലോപ്പ് ആണെന്ന് പറയാം. കഴിഞ്ഞ വർഷം ഓ മൈ ഗോഡ് 2 ൽ അക്ഷയ് അഭിനയിച്ചിരുന്നു ഈ ചിത്രം ഹിറ്റായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പങ്കജ് ത്രിപാഠി ആയിരുന്നു. ഇത് മാറ്റിനിർത്തിയാൽ, അക്ഷയുടെ എല്ലാ ചിത്രങ്ങളും ബോക്സോഫീസിൽ ദുരന്തങ്ങളാണ് എന്ന് പറയാം.

2021ൽ അക്ഷയ്‌യുടെ സൂര്യവംശി എന്ന ചിത്രമാണ് അക്ഷയ് കുമാറിന്‍റെ അവസാന ഹിറ്റെന്ന് പറയാം. അതിലും രണ്‍വീര്‍ സിംഗും, അജയ് ദേവഗണും അതിഥി വേഷത്തില്‍ എത്തിയിരുന്നു. അതിനെ തുടർന്ന് അത്രംഗി രേ, ബച്ചൻ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധൻ, കട്പുട്ട്ലി (ഒടിടിയിൽ റിലീസ് ചെയ്തത്), രാം സേതു, ഓ മൈ ഗോഡ് 2, സെൽഫി, മിഷൻ റാണിഗഞ്ച്, ബഡേ മിയാൻ ഛോട്ടേ മിയാൻ, ഇപ്പോൾ സർഫിറ തുടങ്ങിയ ചിത്രങ്ങളാണ് അക്ഷയുടെതായി എത്തിയത്. ഒടിടിയിൽ റിലീസ് ചെയ്ത ബച്ചന്‍ പാണ്ഡേ, ഒഎംജി 2 എന്നിവ മാറ്റി നിര്‍ത്തിയാലും വന്‍ പരാജയങ്ങളാണ് മറ്റുള്ള ചിത്രങ്ങള്‍ എന്ന് കാണാം. 

“അക്ഷയ് ചെയ്യുന്ന സിനിമകളിൽ ഭൂരിഭാഗവും കോവിഡ്-19 കാലത്തിന് മുമ്പോ അതിനു മുമ്പോ ഒപ്പിട്ടതാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കോവിഡിന് ശേഷമുള്ള സിനിമകളും പ്രേക്ഷകരുടെ അഭിരുചികളും മാറിയിട്ടുണ്ട്. പല സിനിമകളിലും അക്ഷയ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും, അവ റീമേക്കുകളും മറ്റുമാണ്. അത് അക്ഷയ് ഒഴിവാക്കണമെന്ന് ഞാൻ കരുതുന്നു, കാരണം അവയുടെ ഒറിജിനൽ ഒടിടിയിലോ യൂട്യൂബിലോ റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മികച്ച ചിത്രങ്ങള്‍ ആളുകള്‍ ഭാഷഭേദം ഇല്ലാതെ കാണുന്നുണ്ട്” അക്ഷയുടെ ചിത്രങ്ങള്‍ക്ക് സംബന്ധിക്കുന്നതിനെക്കുറിച്ച് സംസാരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഭാരതി ദുബെ പറയുന്നു. 100 കോടിയോളം അക്ഷയ് ഒരോ ചിത്രത്തിനും പ്രതിഫലം വാങ്ങുന്നുണ്ട്. എന്നാല്‍ അവസാന പല ചിത്രങ്ങളിലും താരത്തിന് പ്രതിഫലം ലഭിച്ചില്ലെന്നും വിവരമുണ്ട്. 

സിനിമാ ട്രേഡ് അനലിസ്റ്റ് ഗിരീഷ് വാങ്കഡെ അക്ഷയ് കുമാര്‍ സിനിമയുടെ പരാജയത്തിന് മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു: “ഒടിടിയിൽ ഇതിനകം ലഭ്യമായ ഒരു സിനിമയിൽ ആളുകൾ താൽപ്പര്യപ്പെടുവാന്‍ ഒരു കാരണവും ഇല്ല. രണ്ടാമതായി, സിനിമയുടെ മാർക്കറ്റിംഗും പ്രൊമോഷനും വളരെ മോശമായിരുന്നു. അക്ഷയുമായുള്ള അഭിമുഖങ്ങളോ പത്രസമ്മേളനങ്ങളോ ഉണ്ടായിരുന്നില്ല. ഒരു അക്ഷയ് കുമാർ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷൻ 2.5 കോടി മാത്രമാണെങ്കിൽ, അത് അദ്ദേഹത്തിന്‍റെ താരപദവിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്”.

ഓഗസ്റ്റ് 15 ന് മറ്റൊരു അക്ഷയ് കുമാർ ചിത്രം ഖേൽ ഖേൽ മേ പുറത്തിറങ്ങാനുണ്ട്. എന്നാൽ, ഈ ചിത്രത്തെക്കുറിച്ച് ഒരു പ്രമോഷനും ആരംഭിച്ചിട്ടില്ല. കൂടാതെ, ജോൺ എബ്രഹാമിന്‍റെ വേദ, രാജ്കുമാർ റാവു, ശ്രദ്ധ കപൂറിന്‍റെ സ്ട്രീ 2 എന്നിവയും അതേ ദിവസം തന്നെ റിലീസ് ചെയ്യുന്നുണ്ട്. അതേ സമയം  ഖേൽ ഖേൽ മേ എന്ന ചിത്രത്തിന് ശേഷം മള്‍ട്ടി സ്റ്റാര്‍ ചിത്രം സിംഗം എഗെയ്ന്‍ മാത്രമാണ് അക്ഷയ് കുമാറിന്‍റെ ലിസ്റ്റില്‍ ഇപ്പോള്‍ ഓണായ ഏക ചിത്രം. അതിനാല്‍ തന്നെ വരുന്ന ചിത്രങ്ങളുടെ വിജയം താരത്തിന് നിര്‍ണ്ണായകമാണ്. 

Related Posts

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • December 2, 2024

നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

Continue reading
വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്
  • December 2, 2024

നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ ആദ്യ ഇന്ത്യന്‍ സിനിമ റിലീസ് ആയി. തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ദിവസം കൊണ്ട്…

Continue reading

You Missed

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും

ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: കോഴിക്കോടിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് സെമിയില്‍

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: കോഴിക്കോടിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് സെമിയില്‍

ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി

ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി

ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്

ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്