ഇന്ത്യൻ രണ്ടും വീണു, ധനുഷ് ചിത്രം രക്ഷകനാകുമോ?,

തമിഴകത്തെ രക്ഷിക്കാൻ രായൻ.

തമിഴകത്ത് കുറച്ച് നാളുകളായി അങ്ങനെ തുടര്‍ച്ചയായി ഹിറ്റുകള്‍ ഇല്ലാതിരിക്കുകയാണ്. അന്യഭാഷയില്‍ നിന്ന് എത്തുന്ന വൻ ചിത്രങ്ങളാണ് തമിഴിലും പണംവാരുന്നത്. 2024 നിലവില്‍ അത്ര മികച്ച വര്‍ഷമല്ല തമിഴകത്തിന്. ഇന്ത്യൻ 2വും പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാതിരിക്കുമ്പോള്‍ തമിഴകത്തിന് പുതു ജീവനാകാൻ രായനെത്തുകയാണ്.

ജൂലൈ 26നാണ് ധനുഷ് നായകനായ ചിത്രം രായന്റെ പ്രദര്‍ശനത്തിന് എത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. ധനുഷ് നായകനായി വേഷമിടുന്ന രായന്റെ ട്രെയിലര്‍ ഇന്ന് പുറത്തുവിടും എന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്ന പുതിയൊരു പോസ്റ്ററും ചിത്രത്തിന്റേതായി പുറത്തുവിട്ടിട്ടുണ്ട്. കേരളത്തില്‍ രായൻ ഗോകുലം മൂവീസ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം  ഓം പ്രകാശാണ് നിര്‍വഹിക്കുന്നത്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. ധനുഷ് നായകനാകുന്ന രായന്റെ പ്രമേയം എന്താണ് എന്ന് പുറത്തുവിട്ടില്ല. എന്തായാലും രായൻ ആരാധകരില്‍ ഹൈപ്പുണ്ടാക്കിയിട്ടുണ്ട്.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം കുക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നും റിപ്പോര്‍ട്ടുള്ളത് ധനുഷ് രായൻ സിനിമ ആകാംക്ഷയുളവാക്കിയിട്ടുണ്ട്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യ വില്ലൻ കഥാപാത്രമായി എത്തുമ്പോള്‍ ധനുഷ് നായകനായ രായന്റെ ട്രൈയ്‍ലറിന്റ ആകെ ദൈര്‍ഘ്യം 2.36 മിനിറ്റായിരിക്കും.

Related Posts

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
  • August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

Continue reading
സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
  • August 12, 2026

സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്