മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം കരീന കപൂര്‍. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ദായ്ര എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. ബജറ്റ് നോക്കാതെ ഉള്ളടക്കത്തിന് പ്രാധാന്യം നല്‍കുന്നവരാണ് മലയാളി പ്രേക്ഷകരെന്ന് പൃഥ്വിരാജ് പറഞ്ഞു.

മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷവും അംഗീകാരവുമാണെന്ന് കരീന കപൂര്‍ പറഞ്ഞു. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് വലിയ ബഹുമാനമാണ്. പൃഥ്വിരാജിനൊപ്പമുള്ള അഭിനയം നന്നായി ആസ്വദിച്ചു എന്നും കരീന – പറഞ്ഞു. ഷാഹി കബീറിനെ പോലെ പൊലീസുകാര്‍ എഴുത്തിലേക്ക് വരുന്നത് മികച്ച ക്രൈം ത്രില്ലറുകള്‍ ഉണ്ടാകാന്‍ കാരണമാകും എന്ന് പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ്, കരീന കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന മേഘ്‌ന ഗുല്‍സാര്‍ ചിത്രമാണ് ദായ്‌റ. നാളെ തിയേറ്ററിലെത്തുന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായ പ്രിവ്യു ഷോ ഡല്‍ഹിയില്‍ നടന്നു. പൊലീസ് എന്‍കൗണ്ടറുകളുടെ ശരി തെറ്റുകള്‍ വിലയിരുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Related Posts

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
  • September 12, 2026

8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ. എട്ട് സംസ്ഥാനങ്ങളിലെ…

Continue reading
ഇത് പുതു പുത്തൻ ത്രില്ലർ അനുഭവം, കയ്യടി നേടി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’
  • September 11, 2026

കണ്ടുമടുത്ത പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന, തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ നിലനിർത്തുന്ന ഒരു മികച്ച സീറ്റ് എഡ്ജ് ത്രില്ലറാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ഭർത്താവിൻ്റെ മരണത്തോടെ പൊലീസ് സേനയിലേക്ക് എത്തേണ്ടി വരുന്ന അലീന എന്ന…

Continue reading

You Missed

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് KN 641 ഫലം ഇന്ന്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് KN 641 ഫലം ഇന്ന്

റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ച്; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി CPIM പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ച്; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി CPIM പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല