റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ച്; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി CPIM പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

തൃശൂർ: റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ മാധ്യമ സ്വാതതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിലെ റെയ്ഡ് നിയമപരമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല. നിയമവിരുദ്ധമായ ഒരു നടപടിയും കേരള പൊലീസ് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിട്ടില്ല. അവർക്കെതിരെയുമല്ല അന്വേഷണം നടക്കുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മെസി തട്ടപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണമാണ്. കേസ് അന്വേഷണം നടക്കുമ്പോൾ എല്ലാ കാര്യങ്ങളും ആഭ്യന്തരമന്ത്രി അറിയേണ്ടതില്ല. എല്ലാം പ്രവർത്തിക്കുന്നത് ഒരേ സ്ഥലത്താണ്. ന്യൂസ് റൂമും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഒരേ സ്ഥാപനത്തിലാണ്. സ്വാഭാവികമായി റെയ്ഡിൽ സ്വീകരിക്കുന്ന നടപടികളാണ് ഉണ്ടായതെന്ന് മന്ത്രി രമേശ് ചെന്നിത്തല വിശദമാക്കി.

റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ‌‌‌റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ല. ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഒരു കേസ് അല്ല. തെളിവുകൾ ലഭിച്ചിട്ടില്ല എന്ന് ആരു പറഞ്ഞെന്നും മന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു. വസ്തുതകൾ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ‌സിപിഐഎം മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി പഠിപ്പിക്കേണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Related Posts

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM
  • September 17, 2026

തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, നെയ്യാറിൽ അതിനുള്ള സൗകര്യം ഉണ്ടോ എന്നാണ് മേയർ വിവി രാജേഷ് ഉയർത്തുന്ന ചോദ്യം. എന്നാൽ തീരുമാനത്തെ ശക്തമായി…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED
  • September 17, 2026

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്ങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡി നീക്കം. കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂർ…

Continue reading

You Missed

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് KN 641 ഫലം ഇന്ന്