മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്ങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡി നീക്കം. കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂർ നീണ്ട എസ്ഐടി പരിശോധനയിൽ രേഖകളും മെമ്മറി കാർഡും കസ്റ്റഡിയിൽ എടുത്തു. റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

എസ്ഐടി പരിധിയിൽ കൂടുതൽ വിദേശ കറൻസിയും കണ്ടെടുത്തെന്നാണ് സൂചന. ഇക്കാര്യം എസ്ഐടി തലവൻ വിശദീകരിക്കുമെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. ആന്റോ അഗസ്റ്റിന്റെ വാഴക്കാലയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, കൊച്ചിയിലെ ഗോട്ട് ആഡ് കമ്പനി എന്നിവിടങ്ങളിലും ഇന്നലെ പരിശോധന നടത്തിയിരുന്നു‌. റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

കേസിലെ ഒന്നാംപ്രതി ആന്റോ അഗസ്റ്റിനെ ഉടൻ വിശദമായി ചോദ്യം ചെയ്യും. വഞ്ചന ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കളമശ്ശേരി പോലീസ് കേസടുത്തത്.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം ശക്തം. അതിനിടെ വീട്ടിൽ നിന്ന് വിദേശമദ്യം പിടികൂടിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരായ കേസിലെ വിവരങ്ങൾ പുറത്ത്. പിടികൂടിയത് 43. 85 ലിറ്റർ വിദേശ മദ്യം. വിദേശ നിർമിത വൈനും ആൽക്കഹോൾ അടങ്ങിയ പന്തണ്ട് ലിറ്റർ പാനീയവും പിടിച്ചെടുത്തു. കേസിൽ ആന്റോ അഗസ്റ്റിൻ മാത്രമാണ് പ്രതി.

Related Posts

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM
  • September 17, 2026

തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, നെയ്യാറിൽ അതിനുള്ള സൗകര്യം ഉണ്ടോ എന്നാണ് മേയർ വിവി രാജേഷ് ഉയർത്തുന്ന ചോദ്യം. എന്നാൽ തീരുമാനത്തെ ശക്തമായി…

Continue reading
വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്
  • September 17, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ ജനങ്ങൾ സന്നദ്ധരായി.…

Continue reading

You Missed

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് KN 641 ഫലം ഇന്ന്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് KN 641 ഫലം ഇന്ന്

റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ച്; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി CPIM പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ച്; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി CPIM പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല