ആ​ഗ്രഹിച്ച നായിക, ഹീറോയ്‌ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന വേഷം; പാർവതി തിരുവോത്തിനെ പുകഴ്ത്തി വിക്രം

ഓ​ഗസ്റ്റ് 15നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

ചില സിനിമകളുടെ റിലീസിനായി സിനിമാസ്വാദകരും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കും. നടൻ, നടൻ- നടി കോമ്പോ, സംവിധായകൻ, സംവിധായകൻ- നടൻ കോമ്പോ ഒക്കെ ആകാം അതിന് കാരണം. അത്തരത്തിലൊരു സിനിമയാണ് തങ്കലാൻ. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് വിക്രം. ഇതുവരെ കെട്ടിയാടാത്ത വേഷത്തിൽ വിക്രം എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം ആണ്. തങ്കലാന്റേതായി റിലീസ് ചെയ്ത പ്രമോഷൻ മെറ്റീരിയലുകൾക്ക് ലഭിച്ച വരവേൽപ്പ് തന്നെ അതിന് ഉദാഹരണം ആണ്. 

കഴിഞ്ഞ ദിവസം ആയിരുന്നു തങ്കലാന്റെ ഓ​ഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വച്ച് മലയാളികളുടെ പ്രിയ നടി പാർവതി തിരുവോത്തിനെ കുറിച്ച് വിക്രം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. പാർവതിയ്ക്ക് ഒപ്പം അഭിനയിക്കണം എന്നത് തന്റെ ഏറെ നാളത്തെ ആ​ഗ്രഹം ആയിരുന്നുവെന്നും തങ്കലാനിലൂടെ അത് സാധിച്ചുവെന്നും വിക്രം പറയുന്നു. 

“പാർവതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാൻ ആ​ഗ്രഹിക്കുന്ന കാര്യമാണ്. തങ്കലാനിൻ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. വേറെ പടം കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാർവതി വന്നല്ലോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. സിനിമയിൽ പറയുന്ന കാലത്ത് സ്ത്രീകൾ ജോലിയ്ക്ക് പോകും. അവർ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തിൽ ആണിനും പെണ്ണിനും സമത്വം ഉണ്ടായിരുന്ന കാലഘട്ടം. തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെ തന്നെ ആയിരിക്കും. പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും ഏറെ വ്യത്യാസമുള്ളവരായിരിക്കും. ഇന്ത പടത്തിലും അപ്പടി താ ഇരുക്ക്. ഹീറോയ്ക്ക് ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് പാർവതിയുടേത്. ഇമോഷണൽ സീൻസ് ഉൾപ്പടെയുള്ളവയിൽ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. അവർക്ക് ഒപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ സാധിച്ചതിൽ ഞാൻ സന്തോഷവാനാണ്. ഒപ്പം നന്ദിയും അറിയിക്കുകയാണ്”, എന്നാണ് വിക്രം പറഞ്ഞത്. നടന്റെ വാക്കുകളെ തൊഴുകൈകളോടെയാണ് പാർവതി സ്വീകരിച്ചത്. 

തങ്കലാനിൽ വിക്രമിന്റെ നായികയായിട്ടാണ് പാർവതി എത്തുന്നത്. ഈ വേഷം ചിത്രത്തിലെ ശക്തമായൊരു കഥാപാത്രമാണെന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായിരുന്നു. ഓ​ഗസ്റ്റ് 15നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. 100 കോടിയാണ് സിനിമയുടെ ആകെ ബജറ്റ്. വിക്രമിനും പാർവതിയ്ക്കും ഒപ്പം മാളവിക മോഹനനും തങ്കലാനിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം